News

'അനുപമ പരമേശ്വരൻ സംസാരിക്കേണ്ട'; ടില്ലു സ്ക്വയർ സക്സസ് ഇവന്റിൽ എൻടിആർ ആരാധകരുടെ മോശം പെരുമാറ്റം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തെലുങ്കിൽ വമ്പൻ വിജയമാണ് അനുപമ പരമേശ്വരൻ നായികയായെത്തിയ ടില്ലു സ്ക്വയര്‍ നേടുന്നത്. സിനിമയിലെ നടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ നടിക്ക് നേരെയുള്ള ജൂനിയർ എൻടിആർ ആരാധകരുടെ മോശം പെരുമാറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ജൂനിയർ എൻടിആർ അതിഥിയായി പങ്കെടുത്ത സിനിമയുടെ വിജയാഘോഷ പരിപാടിയിലാണ് സംഭവം നടന്നത്. വേദിയിലേക്ക് സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനായി നടി വരുമ്പോൾ തന്നെ ജൂനിയർ എൻടിആർ ആരാധകർ കൂവിവിളിക്കാൻ തുടങ്ങി. 'ഞാൻ സംസാരിക്കണോ വേണ്ടയോ' എന്ന് അനുപമ ചോദിക്കുമ്പോൾ ആരാധകർ വേണ്ടെന്ന് പറയുന്നുമുണ്ട്. ആരാധകർ ജൂനിയറോട് പ്രസംഗിക്കാൻ ആവശ്യപ്പെട്ടു.

തുടർന്ന് താൻ സംസാരിക്കാൻ പോകുന്നില്ലെന്ന് നടി പറഞ്ഞു. 'ഒരു മിനിറ്റ് മതി. നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി. നിങ്ങളുടെ സമയം ഞാൻ പാഴാക്കില്ല. എൻടിആർ ഗാരു ഇവിടെ വന്നതിന് വളരെ നന്ദി. അവരുടെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലായതിനാൽ എനിക്ക് വിഷമമില്ല. ഞാനും ആവേശത്തിലാണ്,' എന്ന് അനുപമ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അനുപമയ്‌ക്ക് നേരെ നടന്ന മോശം പെരുമാറ്റത്തിൽ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ആരാധകർ നടത്തിയത് തെറ്റായ കാര്യമാണെന്നും അനുപമയുടെ സിനിമ നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെക്കാൻ അവരെ അനുവദിക്കാതിരുന്നത് മോശമായെന്നും പലരും പ്രതികരിച്ചു. സാഹചര്യത്തെ പക്വതയോടെ കൈകാര്യം ചെയ്തതിൽ നടിയ്ക്ക് ഏറെ പ്രശംസകളും സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ചു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT