News

മഞ്ഞുമ്മല്‍ നിന്ന് കൊടൈക്കനാല്‍ വഴി അങ്ങ് ഹൈദരാബാദിലേക്ക്;തെലുങ്ക് റിലീസിന് സ്പെഷ്യല്‍ പ്രീമിയര്‍ ഷോ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലയാളം ഇൻഡസ്‌ട്രിയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'മഞ്ഞുമ്മേൽ ബോയ്‌സ്' തമിഴ്നാടും താണ്ടി ടോളിവുഡിലേക്ക്. പുഷ്പയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം ഏറ്റെടുത്ത് റിലീസിനെത്തിക്കുന്നത്. ഏപ്രിൽ ആറിനാണ് മഞ്ഞുമ്മല്‍ ബോയ്സ് റിലീസിനെത്തുന്നത്. കൂടാതെ ചിത്രം പ്രീമിയര്‍ ചെയ്യാനും തീരിമാനിച്ചിരിക്കുകയാണ്.

സാധാരണ ഗതിയില്‍ എല്ലാ തെലുങ്ക് സിനിമകളും വെള്ളിയാഴ്ചകളിലാണ് റിലീസ് ചെയ്യുന്നത്, എന്നാൽ 2024 ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യുന്ന വിജയ് ദേവരകൊണ്ട ചിത്രം 'ഫാമിലി സ്റ്റാർ' റിലീസ് ചെയ്യുന്നതിനാല്‍ മഞ്ഞുമ്മേൽ ബോയ്‌സ് ശനിയാഴ്ച റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഹൈദരാബാദിൽ ഏപ്രില്‍ അഞ്ചിനാണ് പ്രത്യേക ഷോയായി പ്രീമിയര്‍‌ ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് ഒരു സിനിമയ്ക്ക് ആദ്യമായാണ് തെലുങ്കില്‍ പ്രീമിയര്‍ ചെയ്യുന്നത് എന്ന നേട്ടം കൂടി ചിത്രം സ്വന്തമാക്കുകയാണ്. നിരവധി നൈറ്റ് ഷോകളും സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. അതിനുള്ള ബുക്കിംഗുകളും ഇന്ന് ആറ് മണിയോടെ ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

SCROLL FOR NEXT