തിയേറ്ററില്‍ അതിരടി വിജയം നേടിയ ചിത്രം; 'ഗില്ലി' വീണ്ടും തിയേറ്ററുകളില്‍ തരംഗം തീര്‍ക്കാനൊരുങ്ങുന്നു

ഏപ്രില്‍ 20 നാണ് ഗില്ലി റീ റിലീസ് ചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് സിനിമയുടെ ഒരു ട്രെയ്‍ലറും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്
തിയേറ്ററില്‍ അതിരടി വിജയം നേടിയ ചിത്രം; 'ഗില്ലി' വീണ്ടും തിയേറ്ററുകളില്‍ തരംഗം തീര്‍ക്കാനൊരുങ്ങുന്നു

റീ റിലീസ് ചെയ്ത് തംരംഗമായ കോളിവുഡ് പട്ടികയില്‍‌ ഇനി ഈ വിജയ് ചിത്രം കൂടി. വിജയ്- തൃഷ പ്രധാന താരങ്ങളായെത്തി മികച്ച വിജയം സ്വന്തമാക്കിയ ഗില്ലിയാണ് റീ റിലീസിനെത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഗില്ലി വീണ്ടും റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നെങ്കിലും എന്നാണ് എന്ന വിവരങ്ങള്‍ എത്തിയിരുന്നില്ല.

ഏപ്രില്‍ 20 നാണ് ഗില്ലി റീ റിലീസ് ചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് സിനിമയുടെ ഒരു ട്രെയ്‍ലറും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. 2004 ഏപ്രില്‍ 16 നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. വിജയ്‍യുടെ കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വീണ്ടും ചിത്രം ആരാധകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ഗില്ലിക്ക് 20 വയസാണ്.

എട്ട് കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഇതേ സിനിമയ്ക്ക് ശേഷമാണ്.

തിയേറ്ററില്‍ അതിരടി വിജയം നേടിയ ചിത്രം; 'ഗില്ലി' വീണ്ടും തിയേറ്ററുകളില്‍ തരംഗം തീര്‍ക്കാനൊരുങ്ങുന്നു
ജോണി സിന്‍സ്- രണ്‍വീര്‍ സിംഗ് കൂട്ടുകെട്ട് അവസാനിക്കുന്നില്ല; പുതിയ വീഡിയോയും ശ്രദ്ധേയമാകുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com