News

പൃഥ്വി ഇൻസ്പിരേഷനെന്ന് ഉണ്ണി മുകുന്ദൻ, ചിത്രം നാഴികക്കല്ലാവട്ടെയെന്ന് മിഥുൻ; ആടുജീവിതത്തിന് ആശംസകൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഏറെ വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ആടുജീവിതം വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. മലയാള സിനിമാപ്രേമികൾ ഒരുപോലെ കാത്തിരുന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ മലയാള സിനിമാ പ്രവർത്തകരും ആശംസകളുമായെത്തിയിരിക്കുകയാണ്. നടൻ ഉണ്ണി മുകുന്ദൻ, സംവിധായകൻ മിഥുൻ മാനുവൽ തോമസ് തുടങ്ങിയവരാണ് ആടുജീവിതത്തിന് ആശംസ നേർന്നിരിക്കുന്നത്.

'പൃഥ്വിക്കും സംവിധായകൻ ബ്ലെസിക്കും സിനിമയുടെ മറ്റു അണിയറപ്രവർത്തകർക്കും ആശംസകൾ' എന്നാണ് ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. ഒപ്പം പൃഥ്വിരാജ് ഇൻസ്പിരേഷൻ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. 'നാഴികക്കല്ലായി മാറട്ടെ എന്നതിൽ കുറഞ്ഞതൊന്നും ആശംസിക്കാനില്ല,' എന്നാണ് മിഥുൻ മാനുവൽ തോമസിന്റെ പോസ്റ്റ്.

കമൽ ഹാസൻ, മണിരത്‌നം, സൂര്യ, പ്രഭാസ് ഉൾപ്പടെയുള്ള തെന്നിന്ത്യൻ സിനിമാ പ്രവർത്തകർ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഈ ചിത്രത്തിനായി എടുത്ത പ്രയത്നം പ്രേക്ഷകര്‍ ശരിക്കും മനസിലാക്കണമെന്നും ചിത്രം ഗംഭീരമാണെന്നുമാണ് കമൽ പറഞ്ഞത്. കഠിന പ്രയത്നത്തിലൂടെ ആടുജീവിതം യാഥാർഥ്യമാക്കിയതിന് സംവിധായകൻ ബ്ലെസിക്ക് നന്ദിയുണ്ട്. ബ്ലെസി ഇത് എങ്ങനെ ചെയ്തുവെന്നാണ് സംവിധായകൻ മണിരത്നം അത്ഭുതത്തോടെ ചോദിച്ചത്.

'അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ ആവേശമാണ് ആടുജീവിതം. ഈ പരിവർത്തനവും പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. സംവിധായകൻ ബ്ലെസി, പൃഥ്വിരാജ്, എ ആർ റഹ്മാൻ സാർ എന്നിവർക്ക് ഒരു ഗ്രാൻഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകൾ', എന്നായിരുന്നു സൂര്യയുടെ പ്രതികരണം.

പൃഥ്വിരാജിന്റെ ഡെഡിക്കേഷൻ താൻ നേരിൽ കണ്ടിട്ടുണ്ടെന്നും ആടുജീവിതത്തിനായി അദ്ദേഹം ഏറെ അധ്വാനിച്ചിട്ടുണ്ടെന്ന് അറിയാമെന്നുമാണ് പ്രഭാസ് കുറിച്ചത്. അർഹിക്കുന്ന വിജയങ്ങൾ ഇനിയും ആടുജീവിതത്തെ കാത്തിരിക്കുന്നു എന്നും പ്രഭാസ് കുറിച്ചു.

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

ബസും ടോറസും കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

'പ്രധാനമന്ത്രി ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ'; മോദിയുടെ കള്ളപ്പണ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്

മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

SCROLL FOR NEXT