News

ഓസ്കറിന് പ്രേക്ഷകർ കുറഞ്ഞോ? 20 മില്യൺ ആളുകളുടെ കുറവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

96-മത് ഓസ്കർ പുരസ്കാരങ്ങൾ ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത് . 'ഓപ്പൺഹൈമർ', 'ബാർബി', തത്സമയ സംഗീത പരിപാടികൾ, നഗ്നനായ ജോൺ സീനയും എല്ലാം ഓസ്കർ റേറ്റിംഗ് ഉയർത്താൻ സഹായിച്ചെങ്കിലും പരിപാടി ലൈവായി കണ്ടവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെന്നാണ് കണക്ക്. ഒരു ദശാബ്ദം മുമ്പ് പതിവായി 40 ദശലക്ഷത്തിൽ മുകളിൽ കാഴ്ചക്കാരുണ്ടായിരുന്നു ഓസ്കറിന്. ഇത്തവണ എബിസി ബ്രോഡ് കാസ്റ്റർ റിപ്പോർട്ടനുസരിച്ച് 19.5 ദശലക്ഷം ആളുകള്‍ മാത്രമാണ് ഓസ്കർ ദാന ചടങ്ങ് കണ്ടത്. കോവിഡ് കാലഘട്ടത്തിൽ 10.4 ദശലക്ഷം ആളുകൾ ഓസ്കർ കണ്ടിരുന്നു.

ക്രിസ്റ്റഫർ നോളൻ്റെ 'ഓപ്പൻഹൈമർ' ചിത്രമാണ് ഇത്തവണത്തെ ഓസ്കറിലെ താരം. മികച്ച സംവിധായകൻ, മികച്ച ചിത്രം, നടൻ, തുടങ്ങി ഏഴ് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്‍റെ മികച്ച നടി പുരസ്കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.

അതേ സമയം മികച്ച വസ്ത്രാലങ്കാരത്തിന് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഹോളിവുഡ് നടന്‍ ജോണ്‍ സീന എത്തിയത് പൂര്‍ണ്ണ നഗ്നനായിട്ടായിരുന്നു. ജിമ്മി കമ്മല്‍ ആയിരുന്നു ചടങ്ങിന്‍റെ അവതാരകന്‍. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം നടക്കുന്ന ഗാസയില്‍ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലിബ്രിറ്റികള്‍ ചുവന്ന റിബണ്‍ ധരിച്ചാണ് ഓസ്കാര്‍ ചടങ്ങിന് എത്തിയത്.

കഴിഞ്ഞ ഓസ്കർ സന്ധ്യ ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് അഭിമാന നിമിഷം കൂടിയായിരുന്നെങ്കിൽ ഇത്തവണ ഇന്ത്യൻ പ്രൊഡക്ഷനിൽ നിന്ന് അവസാന നോമിനേഷനുകളിൽ സിനിമകളൊന്നും എത്തിയിട്ടില്ല. എന്നിരുന്നാലും ലോകപ്രേക്ഷകരുടെ ഇടയിൽ ചേക്കേറിയ നിരവധി ഹോളിവുഡ് സിനിമകൾ പുരസ്‍കാരത്തിന് അർഹമായി.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT