News

സിനിമാ ഷൂട്ടിങ്ങിനിടയിൽ ഛായാഗ്രാഹക വെടിയേറ്റ് മരിച്ച സംഭവം; ഹന്ന ഗുട്ടീരസ് കുറ്റക്കാരിയെന്ന് കോടതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സിനിമാ ചിത്രീകരണത്തിനിടയിൽ അഭിനേതാവിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് മരിച്ച കേസില്‍ ആര്‍മറായ ഹന്ന ഗുട്ടീരസ്- റീഡ് കുറ്റക്കാരിയാണെന്ന് വിധിച്ച് കോടതി. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് ഹന്ന കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്.

2021-ൽ 'റസ്റ്റ്' എന്ന വെസ്റ്റേൺ സിനിമയുടെ ചിത്രീകരണത്തിടയിൽ നടന്‍ അലക് ബാള്‍ഡ്വിന്നിന്റെ കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നു. സംഭവത്തിൽ ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് മരിക്കുകയും സംവിധായകന്‍ ജോയല്‍ സോസയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചിത്രീകരണത്തിനായി ആയുധങ്ങൾ ഉപയോഗിക്കുമ്പോഴുള്ള പ്രോട്ടോക്കോളുകൾ ഹന്ന പാലിച്ചില്ലെന്നും അതിനാലാണ് അപകടമുണ്ടായതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഹന്ന നിരപരാധിയാണെന്നും ബലിയാടാക്കുകയായിരുന്നുവെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ അറിയിച്ചത്. തിരക്കഥയിലില്ലാതെ ഭാഗമാണ് നടൻ റിഹേഴ്‌സൽ ചെയ്തത് എന്നും ഹന്നയ്ക്ക് ഇത് അറിയില്ലായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

പ്രോസിക്യൂഷന്റെ വാദം ശരിവെച്ച കോടതി ഹന്ന കുറ്റക്കാരിയാണെന്ന് വിധിച്ചു. ഹന്നയ്ക്ക് 18 മാസത്തെ ജയിൽ ശിക്ഷയും 5000 ഡോളർ പിഴയും ലഭിക്കും. ബാള്‍ഡ്വിന്റെ വിചാരണ ജൂലൈ മാസത്തിലാണ് നടക്കുക.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT