വീണ്ടും അമ്മയായി 'വണ്ടർ വുമൺ' താരം ഗാൽ ഗാഡോട്ട്; ഗർഭാവസ്ഥ എളുപ്പമായിരുന്നില്ലെന്ന് നടി

കുഞ്ഞിനൊപ്പം ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്
വീണ്ടും അമ്മയായി 'വണ്ടർ വുമൺ' താരം ഗാൽ ഗാഡോട്ട്; ഗർഭാവസ്ഥ എളുപ്പമായിരുന്നില്ലെന്ന് നടി

ഹോളിവുഡ് താരം ഗാൽ ഗാഡോട്ട് വീണ്ടും അമ്മയായി. നടി തന്നെയാണ് മകളെ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ഓറി എന്നാണ് കുഞ്ഞിന്റെ പേര്. 'എൻ്റെ വെളിച്ചം' എന്നർത്ഥം വരുന്ന ഹീബ്രു വാക്കാണ് ഓറി.

തങ്ങളുടെ ജീവിതത്തിലേക്ക് പുതുവെളിച്ചം കൊണ്ടുവന്നതിനാലാണ് മകൾക്ക് ഓറി എന്ന് പേര് നൽകിയതെന്ന് ഗാൽ പറഞ്ഞു. ഗർഭാവസ്ഥ എളുപ്പമായിരുന്നില്ലെന്നും നടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. കുഞ്ഞിനൊപ്പം ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ഗാൽ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ വിൻ ഡീസൽ നിരവധി ഹോളിവുഡ് താരങ്ങൾ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗാൽ ഗാഡോട്ട്-ഗാഡോട്ട് ജറോൺ ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് ഓറി. അൽമ, മായ, ഡാനിയേല എന്നിങ്ങനെയാണ് മറ്റു കുട്ടികളുടെ പേര്.

വീണ്ടും അമ്മയായി 'വണ്ടർ വുമൺ' താരം ഗാൽ ഗാഡോട്ട്; ഗർഭാവസ്ഥ എളുപ്പമായിരുന്നില്ലെന്ന് നടി
പ്രഭാസും ദിഷ പഠാനിയും ചേർന്നൊരു ഡാൻസ് നമ്പർ; കൽക്കി 2898 എ ഡി ടീം ഗാന ചിത്രീകരണത്തിന് ഇറ്റലിയിൽ

അതേസമയം ഹാർട്ട് ഓഫ് സ്റ്റോൺ എന്ന സ്പൈ ത്രില്ലർ ചിത്രത്തിലാണ് ഗഡോട്ട് അവസാനമായി അഭിനയിച്ചത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയ സിനിമയിൽ ബോളിവുഡ് താരം ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തിയിരുന്നു. ഡിസ്നിയുടെ സ്നോ വൈറ്റിലെ ഈവിൾ ക്വീൻ എന്ന കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് ഗാൽ ഇപ്പോൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com