News

വിജയ്‌യുടെ മകൻ ജേസണ്‍ ആദ്യമായി ആക്ഷൻ പറയുന്നത് ദുൽഖർ സൽമാന്?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിജയ്‌യുടെ മകൻ ജേസണ്‍ സംവിധാന രംഗത്തേക്ക് എന്ന വാർത്ത നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ജേസണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന നായകനായി മലയാള താരം ദുൽഖർ സൽമാൻ ആണെന്നാണ് റിപ്പോർട്ട്. കൂടാതെ ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞെന്നും യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

ഏറെ നാളുകളായി ജേസണ്‍ തന്റെ ആദ്യ സിനിമ സംവിധാനത്തിന്റെ ജോലികളിൽ ആയിരുന്നു. സിനിമയിൽ അഭിനയിക്കാനുള്ള താൽപര്യം ഇതുവരെ ജേസണ്‍ പുറത്തു പറഞ്ഞിട്ടില്ല. വിജയ്‌യെ നായകനാക്കി ആയിരിക്കും മകന്റെ ആദ്യം ചിത്രം എന്ന് ആരാധകർ പറയുക ഉണ്ടായിരുന്നു. ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയെ പിടിച്ച് കുലുക്കുകയാണ്.

അതേസമയം, ദുൽഖർ സൽമാൻ തന്റെ പുതിയ ചിത്രമായ 'ലക്കി ഭാസ്കറി'ന്റെ ഷൂട്ടിംഗ് തിരക്കിലാണ്. ധനുഷ് ചിത്രം 'വാത്തി'ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം-നിമിഷ് രവി. ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായ് ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ്.

കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ ; യാത്രക്കാര്‍ പ്രതിസന്ധിയില്‍, പ്രതിഷേധം

'ടെമ്പോയില്‍ പണമെത്തിച്ചത് സ്വന്തം അനുഭവമാണോ,താങ്കള്‍ പേടിക്കരുത്'; മോദിക്ക് മറുപടിയുമായി രാഹുല്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു

വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

SCROLL FOR NEXT