News

നേര് ആദ്യ ദിവസം തന്നെ വന്‍ഹിറ്റിലേക്ക്; നേടിയത് അഞ്ച് കോടി രൂപ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിച്ചപ്പോള്‍ പ്രതീക്ഷിച്ചതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. നേര് എന്ന ചിത്രം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണം തിയേറ്ററുകളിലേക്കും ആളെ എത്തിച്ചു.

ഇന്നലെ രാത്രിയോടെ ഭൂരിഭാഗം തിയേറ്ററുകളിലും അഞ്ചാം ഷോയും ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനിലും വലിയ കുതിപ്പാണുണ്ടായത്.

ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമായി ആദ്യ ദിവസം അഞ്ച് കോടി രൂപ നേടിയെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തില്‍ നിന്ന് 2.75 കോടി രൂപയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കളക്ട് ചെയ്തതും അടക്കം ആകെ 3.05 കോടി രൂപ രാജ്യത്ത് നിന്നാകെ നേടിയെന്ന പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പറയുന്നു.

കൊച്ചിയില്‍ 115 ഷോകളും തിരുവനന്തപുരത്ത് 117 ഷോകളുമാണ് ആദ്യ ദിവസം നടന്നത്. കോഴിക്കോട് 44 ഷോകളാണ് നടന്നത്. ബെംഗളൂരുവില്‍ 40 ഷോകളും ചെന്നൈയില്‍ 40 ഷോകളും നടന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. പ്രിയാമണി, ജഗദീഷ്, അനശ്വര രാജന്‍, ഗണേശ് കുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

കുഴല്‍നാടനെതിരെ പടയൊരുക്കവുമായി സിപിഐഎം; ചിന്നക്കനാലിലെ ഭൂമിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

രാജ്യം നാലാഘട്ട വോട്ടെടുപ്പിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

കരമനയിലെ യുവാവിന്റെ കൊലപാതകം: മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

കെ കെ ശൈലജയ്ക്കെതിരായ ലൈംഗിക പരാമർശം; ഖേദം പ്രകടിപ്പിച്ച് ആർഎംപി നേതാവ്

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

SCROLL FOR NEXT