News

'വെട്രിമാരൻ വാടിവാസലോടെ ലിസ്റ്റിൽ ഉൾപ്പെടും'; ബോക്സ് ഓഫീസ് കണക്കുകളെക്കുറിച്ച് മാരി സെൽവരാജ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആദ്യ ചിത്രം 'പരിയേറും പെരുമാൾ' മുതൽ തെന്നിന്ത്യ ശ്രദ്ധിച്ച സംവിധായകനാണ് മാരി സെൽവരാജ്. അദ്ദേഹത്തിന്റെതായി അവസാനം റിലീസിനെത്തിയ 'മാമന്നൻ' സാമ്പത്തിക വിജയം നേടിയിരുന്നു. ബോക്സ് ഓഫീസ് കണക്കുകളെ താർ എങ്ങനെ കാണുന്നുവെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ.

തമിഴ് വ്യവസായം ഇപ്പോൾ ബോക്സ് ഓഫീസ് സംഖ്യകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ വിജയിച്ചോ ഇല്ലയോ എന്ന് നിർണ്ണയിക്കപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഒരു സിനിമ നല്ലതോ ചീത്തയോ എന്നത് കഥയെയും പ്രേക്ഷകരുമായുള്ള അതിന്റെ ആപേക്ഷികതയെയും ആശ്രയിച്ചിരിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം സിനിമ വിജയിക്കുന്നതിലെ മാനദണ്ഡം പണമാകുന്നതിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയ്ക്കും ഇതിൽ വലിയ പങ്കുണ്ടെന്ന് മാരി സെൽവരാജ് പറഞ്ഞു. വെട്രിമാരനെ ഉദാഹരണമാക്കിയും മാരി സെൽവരാജ് സംസാരിച്ചു. ഇതുവരെ അദ്ദേഹമെടുത്ത സിനിമകളെല്ലാം ബ്ലോക്ബസ്റ്ററുകളാണ്. സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തോടെ പണം വാരിപ്പടത്തിന്റെ സംവിധായകനാകുമെന്നും വിജയ്‌യെ നായകനാക്കിയാൽ പണം വാരിപ്പടങ്ങളുടെ ഇടയിൽ തന്നെ വലിയ 'ബ്രേക്ക്' ആകുമെന്നും മാരി സെൽവരാജ് അഭിപ്രായപ്പെട്ടു. ബരദ്വാജ് രംഗനൊപ്പം റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു മാരി സെൽവരാജ്.

ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്ട്സ് ഡ്രാമയും ധനുഷിനൊപ്പം ഒരുക്കുന്ന ചിത്രവുമാണ് മാരി സെൽവരാജിന്റെ ലൈൻഅപ്പിൽ ഉള്ളത്. 'വാഴൈ' ആണ് ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT