National

'തിരഞ്ഞെടുപ്പ് അടുത്തല്ലോ'; പെട്രോള്‍ - ഡീസല്‍ വില കുറച്ച് കേന്ദ്രം, കുറച്ചത് രണ്ട് രൂപ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ധന വില കുറച്ച് കേന്ദ്രം. പെട്രോള്‍ - ഡീസല്‍ വിലയാണ് കുറച്ചു. രണ്ട് രൂപയാണ് കുറച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.പുതുക്കിയ വില മാർച്ച് 15 രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

'പെട്രോൾ, ഡീസൽ വിലയിൽ 2 രൂപ കുറച്ചതിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ക്ഷേമവും സൗകര്യവുമാണ് എപ്പോഴും തൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി വീണ്ടും തെളിയിച്ചു,' എനന് ഹര്‍ദീപ് സിംഗ് പുരി എക്സിൽ കുറിച്ചു.

നിലവില്‍ ഇന്ത്യയിൽ പെട്രോൾ ലിറ്ററിന് ശരാശരി 94 രൂപയാണ്. എന്നാൽ ഇറ്റലിയിൽ ഇത് 168.01 രൂപയാണ്, അതായത് 79 ശതമാനം കൂടുതൽ. ഫ്രാൻസിൽ 78 ശതമാനവും ജർമ്മനിയിൽ 70 ശതമാനവും സ്പെയിനിൽ 54 ശതമാനവും കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും വലിയ എണ്ണ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇന്ത്യയിൽ പെട്രോൾ വില 4.65 ശതമാനം കുറച്ചുവെന്നും ഹര്‍ദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.

നേരത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പാചക വാതക വില സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

SCROLL FOR NEXT