National

'ഭാരതരത്ന അ‍ർഹതപ്പെട്ടവർക്ക് തന്നെ'; പുരസ്കാരങ്ങള്‍ സ്വാ​ഗതം ചെയ്യുന്നുവെന്ന് സോണിയ ​ഗാന്ധി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂ ഡൽഹി: രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരങ്ങൾ അംഗീകരിക്കുന്നുവെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി. മുൻ പ്രധാനമന്ത്രിമാരായിരുന്ന പി വി നരസിം​ഹറാവുവിനും ചൗധരി ചരൺ സിങ്ങിനും ശാസ്ത്രജ്ഞനായ എം എസ് സ്വാമിനാഥനുമാണ് ഭാരതരത്ന പുരസ്കാരം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് പുസ്കാരം പ്രഖ്യാപിച്ചത്. 'ഞാൻ ഈ പുരസ്കാരങ്ങളെ സ്വാ​ഗതം ചെയ്യുന്നു, അതിനെന്താണ്' എന്നാണ് സോണിയ ​ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നരസിംഹറാവു ഇന്ത്യയെ നിർണായക പരിവർത്തനങ്ങളിലൂടെ നയിച്ചു. രാജ്യത്തിന്റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തെ സമ്പന്നമാക്കി. ചരൺ സിങ്ങിനുള്ള ഭാരതരത്‌ന രാജ്യത്തിന് നൽകിയ അനുപമമായ സംഭാവനകൾക്കായി സമർപ്പിക്കുന്നു. കൃഷിയിലും കർഷക ക്ഷേമത്തിലും സ്വാമിനാഥൻ രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകി, പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ.

ചരണ്‍ സിംഗിൻ്റെ ജന്മദിനമാണ് ദേശീയ കര്‍ഷകദിനമായി ആചരിക്കുന്നത്. ഉത്തര്‍പ്രദേശ് പോലൊരു സംസ്ഥാനത്ത് ഓരോരുത്തര്‍ക്കും കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ അളവ് ഗണ്യമായി കുറച്ചുകൊണ്ടുള്ള ലാന്‍ഡ് ഹോള്‍ഡിംങ് ആക്റ്റ്- 1960 രൂപപ്പെടുത്താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അസാധാരണ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ചരണ്‍ സിംഗ്. രാഷ്ട്രീയമായി മാത്രമായിരുന്നില്ല വൈജ്ഞാനികമായും കര്‍ഷക വിഷയങ്ങളെ ചൗധരി ചരൺ സിംഗ് അഭിസംബോധന ചെയ്തിരുന്നു. 'ജമീന്ദാരി ഉന്മൂലനം', 'ജോയിന്റ് ഫാമിംഗ് എക്‌സ്-റേഡ്', 'ഇന്ത്യയുടെ ദാരിദ്ര്യവും അതിന്റെ പരിഹാരവും', 'കര്‍ഷക ഉടമസ്ഥാവകാശം അല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ഭൂമി', 'വിഭജനം തടയല്‍' തുടങ്ങി നിരവധി പുസ്തകങ്ങളും ലഘുലേഖകളും ചൗധരി ചരൺ സിംഗ് രചിച്ചിട്ടുണ്ട്.

ലോക ഹരിത വിപ്ലവത്തിന്റെ പിതാവായ, നൊബേല്‍ സമ്മാന ജേതാവ് നോര്‍മ്മന്‍ ഡി ബോര്‍ലോഗുമായി ചേര്‍ന്ന് സ്വാമിനാഥന്‍ വികസിപ്പിച്ചെടുത്ത പുതിയ ഗോതമ്പ് വിത്തിനങ്ങള്‍ രാജ്യത്തിന്റെ കാര്‍ഷിക സാമ്പത്തിക മേഖലയെ ചെറുതായൊന്നുമല്ല പിടിച്ചുയര്‍ത്തിയത്. മെക്‌സിക്കന്‍ ഗോതമ്പ് ഇനങ്ങളെ ഇന്ത്യന്‍ കാലാവസ്ഥയ്ക്കനുയോജ്യമായ രീതിയിലേക്ക് മാറ്റി, പഞ്ചാബില്‍ ഈ വിത്തിറക്കി നൂറ് മേനി വിളവെളുടുത്തതോടെ അദ്ദേഹം ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവായി.

സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നരസിംഹ റാവു ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് ഇന്ദിരാ ഗാന്ധി, രാജീവ്‌ ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ വഹിച്ചു. പിന്നീട് രാജീവ് ​ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ആന്ധപ്രദേശിൽ നിന്നും, ദക്ഷിണേന്ത്യയിൽ നിന്നു തന്നെയും പ്രധാനമന്ത്രിപദത്തിലേക്കെത്തുന്ന ആദ്യത്തെ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT