Kerala

'എന്റെ മകനെ കൊന്നുകഴുവേറ്റിയിട്ടും നിങ്ങൾ അറിഞ്ഞില്ലേ?'; കോളജ് അധികൃതരോട് സിദ്ധാർഥന്റെ അച്ഛന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കല്പറ്റ: വെറ്ററിനറി സര്‍വ്വകലാശാലയിൽ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമായി മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ഹോസ്റ്റൽ മുറി സന്ദർശിച്ച് പിതാവ് ജയപ്രകാശ്. സിദ്ധാര്‍ത്ഥനെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഹോസ്റ്റലും സിദ്ധാര്‍ത്ഥന്‍ താമസിച്ചിരുന്ന മുറിയും സിദ്ധാർഥനെ അതിക്രൂരമായി പീഡിപ്പിച്ച നടുത്തളവും ജയപ്രകാശ് ഇന്നലെ സന്ദർശിച്ചു.

ഇന്നലെ വൈകിട്ട് നാലോടെയാണു ടി സിദ്ദീഖ് എംഎൽഎയ്ക്കൊപ്പം ജയപ്രകാശ് വെറ്ററിനറി കോളജ് ഹോസ്റ്റലിലെത്തിയത്. മുറികൾ പൊലീസ് സീൽ ചെയ്തുവെന്നു ചൂണ്ടിക്കാട്ടി അധികൃതർ തടഞ്ഞെങ്കിലും എംഎൽഎ കർശനമായി ആവശ്യപ്പെട്ടപ്പോൾ ഹോസ്റ്റലിന്റെ പ്രധാന കവാടം തുറന്നു നൽകുകയായിരുന്നു. മകന്റെ കട്ടിലിൽ ഇരിക്കുകയും ഹോസ്റ്റൽ കാണുകയും ചെയ്ത അദ്ദേഹം എന്റെ മകനെ ഇത്രയും ദിവസം മുറിയിലിട്ടും പാറപ്പുറത്തും അടിച്ചവശനാക്കി കൊന്നുകഴുവേറ്റിയിട്ടും നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലേയെന്ന് കോളജ് അധികൃതരോട് ചോദിച്ചു.

‘ഇവിടെ വച്ചല്ലേ എന്റെ മകനെ നിങ്ങൾ കൊന്നുകഴുവേറ്റിയത്. ഈ ബാൽക്കണിയിൽ നിങ്ങളെല്ലാം ആ ക്രൂരത നോക്കിക്കൊണ്ടുനിൽക്കുകയല്ലായിരുന്നോ. ഈ സ്ഥലം എനിക്കൊന്നു കാണണമായിരുന്നു. അതിനു വേണ്ടി മാത്രമാണു ഞാൻ ഇത്രയും ദൂരം വന്നത് ' എന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് പരിശീലനം കിട്ടിയ എസ്എഫ്ഐ തീവ്രവാദികളാണ് എന്റെ മോനെ കൊന്നത്. അതിനു കൂട്ടുനിന്ന പെൺകുട്ടികളെയുൾപ്പെടെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നും ജയപ്രകാശ് കൂട്ടി ചേർത്തു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT