Kerala

11 ലക്ഷത്തിന്റെ കടബാധ്യത; എം എല്‍ അശ്വിനിയുടെ കെെവശം 25,000 രൂപയും 14 സെന്റും വീടും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസര്‍കോട്: കാസര്‍കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയുടെ കൈവശമുള്ളത് 25,000 രൂപയും 14 സെന്റും വീടും. ഇതുകൂടാതെ 71 സെന്റ് ആദായമില്ലാത്ത ഭൂമിയുമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അശ്വിനിയുടെ ഭര്‍ത്താവിന്റെ കൈവശം 10,000 രൂപയുണ്ട്. കനറാ ബാങ്കിന്റെ വോര്‍ക്കാടി ശാഖയിലെ അക്കൗണ്ടില്‍ 4,710 രൂപയും കേരള ഗ്രാമീണ്‍ ബാങ്കിന്റെ പാവൂര്‍ ശാഖയിലെ അക്കൗണ്ടില്‍ 29,804 രൂപയും വോര്‍ക്കാടി സഹകരണ ബാങ്കിന്റെ ശാഖയില്‍ 4,700 രൂപയും എസ്.ബി.ഐ. കാസര്‍കോട് ശാഖയില്‍ 5,000 രൂപയും സ്ഥിരനിക്ഷേപമുണ്ട്. ഭര്‍ത്താവിന്റെ പേരില്‍ കര്‍ണാടക ബാങ്കിന്റെ മുടിപ്പ് ശാഖയില്‍ 1,518 രൂപയും ബാങ്ക് ഓഫ് ബറോഡ സുങ്കതകട്ട ശാഖയില്‍ 5,000 രൂപയും നിക്ഷേപമുണ്ട്.

11 ലക്ഷത്തിന്റെ കടബാധ്യതയാണ് അശ്വനിക്കുള്ളത്. കേരള ഗ്രാമീണ്‍ ബാങ്കിന്റെ പാവൂര്‍ ശാഖയില്‍ 9,34,841 രൂപയുടെ ഭവനവായ്പയും കനറാ ബാങ്കിന്റെ വോര്‍ക്കാടി ശാഖയില്‍ 1,63,556 രൂപ കാര്‍ഷിക വായ്പയുമാണുള്ളത്. അശ്വിനിയുടെ ഭര്‍ത്താവിന്റെ പേരില്‍ 27 സെന്റ് സ്ഥലമാണുള്ളത്. അശ്വിനിയുടെ ഉടമസ്ഥതയില്‍ ഒരു വാനും ഭര്‍ത്താവിനുണ്ട്. ഇതിന് പുറമെ 1.5 ലക്ഷം രൂപയുടെ കാറുമുണ്ട്. അശ്വിനിയുടെ പേരില്‍ 4,12,500 രൂപ വിലവരുന്ന 66 ഗ്രാം സ്വര്‍ണമുണ്ട്. ഭര്‍ത്താവിന്റെ കൈയില്‍ 2,25,000 രൂപ വിലവരുന്ന 36 ഗ്രാം സ്വര്‍ണവുമാണുള്ളത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT