Kerala

ശോഭാ സുരേന്ദ്രനെതിരെ കെ സി വേണുഗോപാൽ ക്രിമിനൽ മാനനഷ്ട കേസ് നൽകി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: ശോഭ സുരേന്ദ്രനെതിരെ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ ക്രമിനൽ മാനനഷ്ട കേസ് നൽകി. റിപ്പോർട്ടർ അശ്വമേധം പരിപാടിയിൽ ശോഭ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് വേണുഗോപാൽ കേസ് നൽകിയിരിക്കുന്നത്. ആലപ്പുഴ സൗത്ത് പൊലീസിലാണ് കേസ് നൽകിയിരിക്കുന്നത്. ബിനാമി ഇടപാടിലൂടെ വേണുഗോപാല്‍ 1000 കോടിയോളം രൂപ സമ്പാദിച്ചു എന്നായിരുന്നു റിപ്പോർട്ടർ അശ്വമേധം പരിപാടിയിൽ ശോഭാ സുരേന്ദ്രൻ്റെ ആരോപണം.

രാജസ്ഥാനിലെ മുന്‍ മെനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ ആരോപണം. കിഷോറാം ഓലയും കെ സി വേണു​ഗോപാലും ചേർന്ന് അന്താരാഷ്ട്രതലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ‌ഇപ്പോഴും ബിനാമി പേരിൽ കെ സി വേണു​ഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ സി വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു. റിപ്പോർട്ടർ അശ്വമേധം പരിപാടിയിൽ കൺസൾട്ടിംഗ് എഡിറ്റർ ഡോ അരുൺ കുമാറിനോട് സംസാരിക്കുമ്പോഴായിരുന്നു ശോഭാ സുരേന്ദ്രൻ്റെ പ്രതികരണം.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT