Kerala

'പൊളിറ്റിക്കൽ ക്രിമിനലിസം ആലപ്പുഴയിലെ ചില മധ്യമപ്രവർത്തകരിലേക്കും വ്യാപിച്ചു'; ജി സുധാകരൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: തനിക്കെതിരെയുളള വിമർ‌ശനങ്ങളിൽ മാധ്യമ പ്രവർ‌ത്തകർക്കെതിരെ മുൻ മന്ത്രി ജി സുധാകരൻ. സുധാകരൻ പാർട്ടിക്കെതിരെ പറയുന്നു എന്ന് വരുത്തി തീർക്കാനാണ് ശ്രമം. മാധ്യമപ്രവർത്തകർ ഉപദ്രവിക്കരുത്. നാട് നന്നാക്കാൻ എന്തെങ്കിലും പറയുന്നവൻ്റെ നെഞ്ചത്തിട്ട് ചില മാധ്യമപ്രവർത്തകർ ഇടിക്കുന്നു. പൊളിറ്റിക്കൽ ക്രിമിനലിസം ആലപ്പുഴയിലെ ചില മധ്യമപ്രവർത്തകരിലേക്കും വ്യാപിച്ചുവെന്നും ജി സുധാകരൻ വിമർ‌ശിച്ചു.

തനിക്കെതിരെ സാമൂഹിക വിമർശനമാണ് നടത്തി കൊണ്ടിരിക്കുന്നത്. വിമർശിക്കുന്നത് തങ്ങളെയാണെന്ന് കൂടെ ഉള്ളവർക്ക് തോന്നിയാൽ അവർ തിരുത്തണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ്കാരൻ അഭിപ്രയം തുറന്ന് പറയണമെന്നാണ് മാർക്സ് പറഞ്ഞിട്ടുള്ളത്. പ്രസംഗത്തിൻ്റെ പേരിൽ ആരും ഇതുവരെ താക്കീത് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീരാമനെയും സീതയയെും കുറിച്ചുള്ള തൃശൂർ എംഎൽഎ പി ബാലചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിനെയും ജി സുധാകരൻ വിമർശിച്ചു. പി ബാലചന്ദ്രൻ പറഞ്ഞത് ശരിയല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവികളിൽ തൊണ്ണൂറ് ശതമാനവും വിശ്വാസികളാണ്. മാർക്സിസം പഠിക്കാതെ വെറുതെ വിമർശിക്കരുതെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം തന്റെ പ്രസം​ഗത്തിലൂടെ ജി സുധാകരൻ മുൻ ആരോ​ഗ്യ മന്ത്രി കെ കെ ശൈലജയെ പരോക്ഷമായി വിമർശിച്ചിരുന്നു. ആരാ ഈ ടീച്ചറമ്മ എന്ന് പ്രസം​ഗത്തിൽ ചോദിച്ച ജി സുധാകരൻ ഒരു മന്ത്രി ആകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്ടപ്പെടണമെന്നും ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണമെന്നും പറഞ്ഞിരുന്നു. കൃഷി മന്ത്രിമാർ കൃഷിയെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമെന്നും എന്നാൽ വാക്കുകൾ പ്രാവർത്തികമാക്കുന്നില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. നിരന്തരമായ വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ജി സുധാകരൻ മാധ്യമങ്ങളെ വിമർശിച്ച് രം​ഗത്തെത്തിയത്.

തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും; മോദിക്ക് കടന്നാക്രമണം, ആവേശമായി കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണ്; ഭഗവന്ത് മാന്‍

'കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകല്ലേ'; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി കെജ്‌രിവാള്‍; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല; സിദ്ധരാമയ്യ

SCROLL FOR NEXT