Kerala

'അണ്ണാക്കിൽ പിണ്ണാക്ക് പൊടിക്കരുത്, ഇടുക്കിക്കാരെ കൊണ്ടുവന്ന് രാജ്ഭവൻ വളയും'; ഗവർണർക്കെതിരെ എംഎം മണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: എല്ലാവരും തിരുവനന്തപുരത്തേക്ക് വന്നപ്പോൾ ഗവർണർ ഇടുക്കിക്ക് പോയെന്ന് പരിഹസിച്ച് സിപിഐഎം നേതാവ് എം എം മണി. എന്തൊരു ദുര്യോഗമാണിതെന്നും എം എം മണി പരിഹസിച്ചു. തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു എം എം മണി. ഇടുക്കിയിൽ പതിനൊന്നേകാൽ ലക്ഷം ജനങ്ങൾ ഉണ്ട് അവരെയെല്ലാം കൊണ്ടുവന്ന് രാജ്ഭവൻ വളയുമെന്നും അത് ചെയ്യിക്കരുതെന്നും എം എം മണി പറഞ്ഞു. ​

'ഗവർണർ പ്രശ്നം തീർക്കുന്നതാണ് നല്ലത്. ഗവർണറുടെ പിതൃ സ്വത്ത് വല്ലതും ഞങ്ങൾ അപഹരിച്ചോ ? കാർന്നോര് ഉണ്ടാക്കിയ സ്വത്ത് ഒന്നും എഴുതി തരേണ്ട, ആവശ്യമില്ലാത്ത കുരിശ്ശൊന്നും ഞങ്ങളെ കൊണ്ട് പിടിപ്പിക്കരുത്, ജനം എന്ത് ദ്രോഹം ചെയ്തിട്ടാ ഇത്, അണ്ണാക്കിൽ പിണ്ണാക്ക് പൊടിക്കരുത്. ഒപ്പിട്ടില്ലെങ്കിൽ ടേൺ വെച്ച് രാജ് ഭവൻ വളയും' എന്നും എം എം മണി ആഞ്ഞടിച്ചു. ഗവർണർ വെറുതെ വള്ളിക്കെട്ട് പിടിക്കരുതെന്നും പൊലീസിന് സംരക്ഷണം കൊടുത്തല്ലേ മതിയാകൂവെന്നും എം എം മണി പറഞ്ഞു.

നിയമസഭ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതിനെതിരെയാണ് എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. എന്നാൽ രാജ്ഭവൻ മാർച്ച് നടക്കുന്ന ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിലാണ്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കാരുണ്യ കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ തൊടുപുഴയിുലെത്തിയത്. ഇതോടെ ഇടുക്കിയിലും ഗവർണർക്കെതിരെ എൽഡിഎഫ് പ്രതിഷേധിച്ചു. ഇന്ന് ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ പുരോഗമിക്കുകയാണ്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

SCROLL FOR NEXT