'സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്ന് കരുതേണ്ട'; എൽഡിഎഫ് രാജ്ഭവൻ മാർച്ചിൽ ഗവർണർ

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: ഇടതുമുന്നണി രാജ്ഭവൻ മാർച്ചിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും സ്ഥാപിത താൽപര്യകാർക്ക് വഴങ്ങില്ലെന്നും പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഗവർണർ പറഞ്ഞു.

ഭൂനിയമഭേദഗതി ബില്ലിൽ തനിക്ക് പരാതികൾ ലഭിച്ചു. പരാതികളിൽ സർക്കാരിനോട് വിശദീകരണം തേടിയെങ്കിലും മറുപടി കിട്ടിയിട്ടില്ല. മൂന്ന് തവണ ഓർമ്മക്കുറിപ്പ് അയച്ചെങ്കിലും മറുപടിയുണ്ടായില്ല. ബില്ല് പിടിച്ചു വെക്കുകയാണെങ്കിൽ എന്തിന് സർക്കാരിനെ ഓർമ്മപ്പെടുത്തണമെന്ന് ഗവർണർ ചോദിച്ചു. നിവേദനം നൽകിയവർക്ക് മറുപടി പറയാനുള്ള ബാധ്യതയുണ്ടെന്ന് സർക്കാർ മനസ്സിലാക്കണം. തന്നെയല്ല, വിശദീകരണം തരാൻ സർക്കാരിനെയാണ് സമ്മർദ്ദത്തിലാക്കേണ്ടത്. ബിൽ നിയമമാകണമെന്ന് സർക്കാരിന് ആഗ്രഹമില്ലെന്നും ഗവർണർ ആരോപിച്ചു.

അതേസമയം നാളെ ഗവർണർ ഇടുക്കിയിലെത്താനിരിക്കെ നാളെ ഇടുക്കിയിൽ എൽഡിഎഫ് ഹർത്താ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കാരുണ്യ കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ നാളെ തൊടുപുഴയിലെത്തുന്നത്. ഗവർണറെ തടയില്ല, എന്നാൽ പ്രതിഷേധ പ്രകടനങ്ങളുണ്ടാകുമെന്ന് ഇടുക്കി ജില്ലാ എൽഡിഎഫ് കൺവീനർ കെ കെ ശിവരാമൻ പറഞ്ഞു. ഗവർണർക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐയും അറിയിച്ചിട്ടുണ്ട്. ഹർത്താൽ ദിവസം അവശ്യസേവനങ്ങൾക്കും ശബരിമല തീർഥാടകർക്കും തടസ്സമുണ്ടാകില്ലെന്നു നേതാക്കൾ വ്യക്തമാക്കി.

സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ കണ്ണൂരിനെ ഗവർണർ അഭിനന്ദിച്ചു. മറ്റുള്ളവരെയും അഭിനന്ദിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. തനിക്ക് കണ്ണൂരുമായി ഒരു പ്രശ്നവുമില്ല. കണ്ണൂരിനെ ഇക്കാര്യത്തിൽ മാതൃകയാക്കണം. ബാക്കിയുള്ളവരും അവരെ പോലെ വളർന്ന് വരണം. കണ്ണൂരിനോട് വ്യക്തിപരമായി ഒരു എതിർക്കുന്നില്ല. പഴയ ചില സാഹചര്യങ്ങളിൽ ഉള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്.

സ്വന്തം പറമ്പിലെ തേങ്ങ ഇടണമെങ്കിൽ പോലും പാർട്ടിയുടെ അനുമതി വേണ്ട നാടായിരുന്നു കണ്ണൂർ. ബ്ലഡി കണ്ണൂരെന്ന് താൻ വിളിച്ചിട്ടില്ല, ബ്ലഡി പൊളിറ്റിക്സ് എന്നാണ് താൻ പറഞ്ഞത്, വിമർശിച്ചത് കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെയെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com