Kerala

കൊച്ചുവേളി സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത്; നേമത്തിന്റെയും പേര് മാറ്റാൻ ഇന്ത്യൻ റെയിൽവെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് റെയിൽവെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഇന്ത്യൻ റെയിൽവെ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റുക. നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കും. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്തുമാകും. ഇരു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപ​ഗ്രഹ​ ടെർമിനലുകളാക്കുന്നതിവ്റെ ഭാ​ഗമായാണ് റെയിൽവെയുടെ തീരുമാനം. സ്റ്റേഷനുകളുടെ പേരുമാറ്റാൻ തിരുവനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജർ ഡിസംബർ ആദ്യം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ പേര് മാറ്റത്തിന് സർക്കാർ അനുമതി നൽകി. തീരുമാനം അറിയിച്ച് ​ഗതാ​ഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു.

തിരുവനന്തപുരം സെൻട്രലിലെ ട്രെയിനുകളുടെ എണ്ണം പരമാവധിയായതോടെയാണ് ഉപ​ഗ്രഹ ടെർമിനുകൾ വികസിപ്പിക്കുക എന്ന തീരുമാനത്തിലെത്തിയത്. കൊച്ചുവേളി എന്ന സ്റ്റേഷനുള്ളതും അത് തിരുവനന്തപുരത്താണെന്നും ഭൂരിഭാഗം ആളുകൾക്ക് അറിയില്ല, അതിനാൽ തന്നെ സെൻട്രലിലേക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ യാത്ര ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള യാത്രക്കാരാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു തീരുമാനം. യാത്രക്കാർക്ക് സൗകര്യം ലഭിക്കുന്നതോടെ വരുമാന വർധനയും റെയിൽവെ ലക്ഷ്യമിടുന്നുണ്ട്.

'ഇൻഡ്യ മുന്നണി ശക്തമായ നിലയിൽ, ജനങ്ങള്‍ മോദിക്ക് യാത്രയപ്പ് നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു'; ഖർഗെ

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

'ജോസ് കെ മാണിയെ ക്ഷണിക്കുന്നത് ചർച്ച ചെയ്തിട്ടില്ല'; വീക്ഷണത്തിന്റെ ലേഖനം തള്ളി സതീശൻ

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

SCROLL FOR NEXT