Kerala

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് അവസാനിക്കുമെന്ന് ശുഭപ്രതീക്ഷയെന്ന് സ്പീക്കര്‍; 'മധ്യസ്ഥന്‍ ആവാന്‍ ഇല്ല'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് അവസാനിക്കുമെന്ന് ശുഭപ്രതീക്ഷയെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഗവര്‍ണര്‍ എന്ന നിലയിലുള്ള ഔചിത്യം ആരിഫ് മുഹമ്മദ് ഖാന്‍ പാലിക്കണം. ഗവര്‍ണര്‍ തെരുവ് യുദ്ധത്തിലേക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ യുദ്ധത്തില്‍ മധ്യസ്ഥന്‍ സ്പീക്കര്‍ ഇല്ല. ഗവര്‍ണര്‍ പരിണിതപ്രജ്ഞനാണ്. തര്‍ക്കം തീര്‍ക്കാന്‍ സര്‍ക്കാരിനും ഗവര്‍ണറിനും ആവും. എസ്എഫ്‌ഐക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. വിദ്യാര്‍ത്ഥികളും ഗവര്‍ണറും തെരുവ് യുദ്ധം നടത്തേണ്ട സ്ഥലം അല്ല കേരളമെന്നും സ്പീക്കര്‍ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മന്ത്രി കെ രാജന്‍ രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ പോര്‍മുഖം തുറക്കുകയാണെന്നും അദ്ദേഹം കരുതിയത് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാമെന്നാണെന്നും കെ രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. അതിനാണ് ഗവര്‍ണര്‍ കോഴിക്കോട് നഗരത്തില്‍ ഇറങ്ങിയത്.

പൂരപ്പറമ്പില്‍ ആനയെത്തിയാല്‍ ആളു കൂടും. അതുപോലെയാണ് ഗവര്‍ണറുടെ കാര്യമെന്നും മന്ത്രി പരിഹസിച്ചു. കെ എസ് യു ഉള്‍പ്പെടെ ഗവര്‍ണര്‍ക്കെതിരെ സമര രംഗത്തിറങ്ങണം. സമരത്തിന് ഇറങ്ങിയില്ലെങ്കില്‍ നാളെ കേരളം അവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി വിഷയത്തില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമില്ലെന്നും ഏകാഭിപ്രായമാണ് ഉള്ളതെന്നും കെ രാജന്‍ വ്യക്തമാക്കി.

കെ എസ് ഹരിഹരനെതിരെ കേസെടുത്ത് പൊലീസ്; നടപടി കെ കെ ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമ‍ർശത്തിൽ

രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞു

'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

SCROLL FOR NEXT