'ഹല്‍വ തന്നത് ബിജെപിക്കാരല്ല'; രാഷ്ട്രപതിയോട് അല്ലാതെ ആരോടും ഉത്തരം പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍

മിഠായിത്തെരുവില്‍ ഒരു സുരക്ഷാ പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
'ഹല്‍വ തന്നത് ബിജെപിക്കാരല്ല'; രാഷ്ട്രപതിയോട് അല്ലാതെ ആരോടും ഉത്തരം പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കോഴിക്കോട് തനിക്ക് ഹല്‍വ തന്നത് ബിജെപിക്കാരല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് എത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സുരക്ഷ പിന്‍വലിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. മിഠായിത്തെരുവില്‍ ഒരു സുരക്ഷാ പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാഷ്ട്രപതിയോട് അല്ലാതെ ആരോടും ഉത്തരം പറയേണ്ടതില്ല. എസ്എഫ്‌ഐ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പ്രതിനിധീകരിക്കുന്നില്ല. സര്‍വകലാശാലകളില്‍ അച്ചടക്കം പുനസ്ഥാപിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തില്‍ ബിജെപി പ്രധാന ശക്തിയാണോ?. തന്റെ കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ. കടുത്ത നടപടികള്‍ക്ക് തന്നെ പ്രേരിപ്പിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. എന്തായാലും ഞാനതിന് വഴങ്ങാന്‍ പോകുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com