Kerala

മാപ്പു പറഞ്ഞിട്ടും സിപിഐഎം വിവാദമുണ്ടാക്കുന്നു, സുരേഷ് ഗോപിയുടെ മാന്യത ബഹുമാനിക്കണം: ശോഭാ സുരേന്ദ്രൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മാപ്പു പറഞ്ഞിട്ടും വിവാദം ഉണ്ടാക്കുന്നത് സിപിഐഎമ്മിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. മാധ്യമ പ്രവർത്തകയുടെ വികാരം മുഖവിലയ്ക്കെടുത്ത് മാപ്പു പറയാൻ സുരേഷ് ഗോപി കാണിച്ച മാന്യതയെ ബഹുമാനിക്കണം. മന്ത്രി മുഹമ്മദ് റിയാസാണ് സുരേഷ്ഗോപിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

സുരേഷ് ഗോപി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെയും അദ്ദേഹത്തെയും ക്രൂരമായി തേജോവധം ചെയ്യുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നതെന്നും കേരളത്തിലെ പൊതുസമൂഹം സുരേഷ് ഗോപിക്കൊപ്പം നിൽക്കുമെന്നും അവർ പറഞ്ഞു. സുരേഷ് ഗോപി മാപ്പുപറയണം എന്നായിരുന്നല്ലോ ആവശ്യം. സുരേഷ് ഗോപി മാപ്പു പറഞ്ഞതിനു ശേഷവും ഇത്തരത്തിൽ ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമാണ്. വനിതാ കമ്മീഷൻ അടക്കമുള്ളവരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

അതേസമയം, തന്നോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക ഷിദ ജഗത് പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കമ്മീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മീഡിയ വൺ ചാനലിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റിനോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്. സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത് എന്നും തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്. 'ഞാൻ തെറ്റ് ചെയ്തില്ല എന്നു തന്നെ പറയുന്നു. എങ്കിലും അവരുടെ തെറ്റിനാണ് സ്ഥാനമെങ്കിൽ ഞാൻ ആ തെറ്റിന് മാപ്പ് പറയുന്നു,' സുരേഷ് ഗോപി പറഞ്ഞു.

എന്നാൽ സുരേഷ് ​ഗോപി മാപ്പ് പറയുകല്ല വിശദീകരണം നൽകുകയാണ് ചെയ്തതെന്ന് മാധ്യമപ്രവർത്തക പറഞ്ഞു. ചെയ്തത് തെറ്റാണെന്ന ബോധ്യത്തിലല്ല, തനിക്ക് അങ്ങനെ തോന്നിയെങ്കിൽ മാപ്പ് പറയുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് അം​ഗീകരിക്കാനാവില്ലെന്നും മാധ്യമപ്രവർത്തക പറഞ്ഞു.

മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ലീഗ് ശക്തമായ പ്രക്ഷോഭത്തിന്: പി കെ കുഞ്ഞാലിക്കുട്ടി

'സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കില്ല'; ഹരിഹരനെ തള്ളി കെ കെ രമ

ഹരിഹരന്‍റേത് നാക്കുപിഴ,പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ താനും മാപ്പ് പറയുന്നു: ഡിസിസി പ്രസിഡന്റ്

'പാർട്ടിയാണ് വഞ്ചിച്ചത്, ഞാൻ അല്ല'; സൂറത്തിൽ നിന്ന് 'മുങ്ങിയ' കോൺ​ഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംഭാണി

സപ്ലൈകോയില്‍ പഞ്ചസാര കിട്ടാക്കനി; സ്റ്റോക്ക് എത്തിയിട്ട് എട്ട് മാസം

SCROLL FOR NEXT