International

'പുടിൻ വിമർശകൻ നവാൽനിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി'; അലക്‌സി നവാൽനിയുടെ വക്താവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മോസ്കോ: വ്ലാദിമിർ പുടിൻ വിമർശകൻ അലക്‌സി നവാൽനിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറിയതായി അദ്ദേഹത്തിന്റെ വക്താവ്. അദ്ദേഹം മരിച്ച് ഒരാഴ്ചയ്ക്ക് ശേഷം മൃതദേഹം കൈമാറിയതായി വക്താവ് അറിയിച്ചു. നവാൽനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകണമെന്ന് നിരവധിപ്പേർ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വക്താവ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'അലക്‌സിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി. ഞങ്ങളോടൊപ്പം ഈ ആവശ്യം ഉന്നയിച്ച എല്ലാവർക്കും വളരെയധികം നന്ദി,' നവാൽനിയുടെ വക്താവ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഫെബ്രുവരി 16-ന് വടക്കൻ സൈബീരിയയിലെ റഷ്യൻ ജയിലിൽ വെച്ചാണ് അലക്‌സി നവാൽനി അന്തരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനായ അലക്സി നവാൽനി ഈ ജയിലിൽ 19 വർഷത്തെ തടവ് അനുഭവിക്കുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി അലക്‌സി നവാൽനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ അമ്മയ്ക്ക് വിട്ടുനൽകാൻ റഷ്യൻ അധികൃതർ വിസമ്മതിച്ചിരുന്നു. രഹസ്യമായി ശവസംസ്‍കാരം നടത്തുന്നതിന് അമ്മ സമ്മതിച്ചില്ലെങ്കിൽ ജയിൽ ഗ്രൗണ്ടിൽ തന്നെ അടക്കം ചെയ്യുമെന്ന് പ്രാദേശിക അന്വേഷകർ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് മൃതദേഹം ലഭിക്കുന്നതിന് കേസ് ഫയൽ ചെയ്തതായി നവൽനിയുടെ സംഘം വെള്ളിയാഴ്ച പറഞ്ഞിരുന്നു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT