International

യഹൂദ വിരുദ്ധ വിവാദങ്ങൾക്കിടെ ഓഷ്വിറ്റ്സ് സന്ദർശിച്ച് ഇലോൺ മസ്‌ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ യഹൂദവിരുദ്ധ സന്ദേശങ്ങൾ പങ്കുവെച്ചുവെന്ന വിമർശനങ്ങൾക്കിടെ തിങ്കളാഴ്ച ഓഷ്വിറ്റ്സ് മസ്ക് സന്ദർശിച്ച് ഇലോൺ മസ്‌ക്. രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജർമ്മനി സ്ഥാപിച്ച ഏറ്റവും കുപ്രസിദ്ധമായ വംശീയ ഉന്മൂലന ക്യാമ്പിലാണ് മസ്‌ക് സന്ദർശനം നടത്തിയത്. സമീപത്തെ പോളിഷ് നഗരമായ ക്രാക്കോവിൽ യൂറോപ്യൻ ജൂത അസോസിയേഷൻ സംഘടിപ്പിച്ച ആന്റിസെമിറ്റിസത്തെക്കുറിച്ചുള്ള ഒരു കോൺഫറൻസിലും മസ്ക് പങ്കെടുത്തു. ജനുവരി 27 ന് ഓഷ്വിറ്റ്സിന്റെ 79-ാം വാർഷികം ആഘോഷിക്കുന്ന ഹോളോകോസ്റ്റ് സ്മാരക ദിനത്തിന് മുന്നോടിയായാണ് മസ്കിൻ്റെ സന്ദർശനം.

ഹോളോകാസ്റ്റ് അതിജീവിച്ച ഗിഡോൺ ലെവ്, പത്രപ്രവർത്തകൻ ബെൻ ഷാപ്പിറോ, യൂറോപ്യൻ ജൂത അസോസിയേഷൻ ചെയർമാൻ റബ്ബി മെനാചെം മർഗോലിൻ എന്നിവരും മസ്‌കിനൊപ്പം ഉണ്ടായിരുന്നു. നേരത്തെ യഹൂദവിരുദ്ധ പരാമർശത്തിന് മസ്‌ക് ക്ഷമാപണം നടത്തിയിരുന്നു.

1940 നും 1945 നും ഇടയിൽ, അധിനിവേശ പോളണ്ടിൽ നാസി ജർമ്മനി സ്ഥാപിച്ച ഓഷ്വിറ്റ്സ് ക്യാമ്പിൽ ഒരു ദശലക്ഷം യൂറോപ്യൻ ജൂതന്മാരും 100,000-ത്തിലധികം ജൂതന്മാരല്ലാത്തവരും കൊല്ലപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ വംശീയ ഉന്മൂലനത്തിൽ കൊല്ലപ്പെട്ടവരുടെ ജീവൻ രക്ഷിക്കാമായിരുന്നെന്നും ഹോളോകോസ്റ്റ് "മറച്ച് വയ്ക്കൽ സാധ്യമായേനെ" എന്നും കോൺഫറൻസിൽ മസ്‌ക് പറഞ്ഞു.

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

ഭൂമി കുംഭകോണക്കേസ്; ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും

SCROLL FOR NEXT