ഐസിസിയുടെ 2024 ഏകദിന ടീമില്‍ ഇന്ത്യന്‍ ആധിപത്യം; രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍

ഐസിസിയുടെ 2024 ഏകദിന ടീമില്‍ ഇന്ത്യന്‍ ആധിപത്യം; രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍

രോഹിത് ശര്‍മ്മയുള്‍പ്പടെ ആറ് ഇന്ത്യന്‍ താരങ്ങളാണ് ടീമിലുള്ളത്

മുംബൈ: 2023ലെ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി. ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെയാണ് ഐസിസി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമുള്ള ടീമില്‍ രോഹിത് ശര്‍മ്മയുള്‍പ്പടെ ആറ് ഇന്ത്യന്‍ താരങ്ങളാണുള്ളത്.

വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ട്രാവിസ് ഹെഡ്, ആദം സാംപ എന്നിവരാണ് ടീമില്‍ ഇടംപിടിച്ച ഓസീസ് താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസന്‍, ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ എന്നിവരാണ് ടീമിലെ മറ്റുതാരങ്ങള്‍.

ഐസിസിയുടെ 2024 ഏകദിന ടീമില്‍ ഇന്ത്യന്‍ ആധിപത്യം; രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍
2023ലെ ട്വന്റി 20 ടീം പ്രഖ്യാപിച്ച് ഐസിസി; സൂര്യകുമാര്‍ യാദവ് നായകന്‍

2023ലെ ഏകദിനത്തില്‍ 52 ശരാശരിയില്‍ 1255 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ക്യാപ്റ്റനായും ബാറ്ററായും മികച്ച പ്രകടനം കാഴ്ച വെക്കാനും 2023ല്‍ ഹിറ്റ്മാന് സാധിച്ചു. ഏകദിന ലോകകപ്പിന്റെ കലാശപ്പോരില്‍ ഓസ്‌ട്രേലിയയോട് പരാജയം വഴങ്ങിയെങ്കിലും ഫൈനലിലേക്ക് ഹിറ്റ്മാന്‍ നയിച്ച ഇന്ത്യ അപരാജിതരായാണ് എത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com