ഓസ്കറിൽ അന്തിമ പട്ടികയിൽ നിന്ന് 2018 പുറത്ത്; ഇന്ത്യയ്ക്ക് അഭിമാനമാകാൻ ടു കിൽ എ ടൈഗർ

ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമറാണ് ഈ വർഷത്തെ ഓസ്കർ പട്ടികയിൽ മുൻപന്തിയിലുള്ളത്
ഓസ്കറിൽ അന്തിമ പട്ടികയിൽ നിന്ന് 2018 പുറത്ത്; ഇന്ത്യയ്ക്ക് അഭിമാനമാകാൻ ടു കിൽ എ ടൈഗർ

96-ാമത് ഓസ്കർ പുരസ്കാരങ്ങൾക്കുള്ള അന്തിമ പട്ടിക പുറത്തുവിട്ടു. ഇന്ത്യൻ സമയം വൈകുന്നേരം ഏഴ് മണിയോടെയാണ് പുരസ്‌കാരങ്ങളുടെ അന്തിമ പട്ടിക പുറത്തുവിട്ടത്. ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളം ചിത്രം 2018 ഉം, ബോളിവുഡ് ചിത്രം ട്വൽത്ത് ഫെയിലും അന്തിമ പട്ടികയിൽ ഇടം നേടിയില്ല. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഡോക്യുമെന്ററി ടു കിൽ എ ടൈഗർ ഇടം നേടി. ജാർഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയൊരുക്കിയ ഡോക്യൂമെന്ററിയാണ് ടു കിൽ എ ടൈഗർ. ഡോക്യുമെന്ററി ഫിലിം മേക്കർ നിഷ പഹുജയാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.

ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമറാണ് ഈ വർഷത്തെ ഓസ്കർ പട്ടികയിൽ മുൻപന്തിയിലുള്ളത്. മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി ഉൾപ്പടെ 13 നോമിനേഷനുകളാണ് സിനിമയ്ക്കുള്ളത്. 11 നോമിനേഷനുകളുമായി പുവർ തിങ്ങ്സ് എന്ന സിനിമയും 8 നോമിനേഷനുകളുമായി ബാർബിയും അന്തിമ പട്ടികയിൽ അന്തിമ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ട്.

ഓസ്കർ നോമിനേഷൻസിന്റെ പൂർണ്ണ പട്ടിക:

മികച്ച ചിത്രം

അമേരിക്കൻ ഫിക്ഷൻ

അനാട്ടമി ഓഫ് എ ഫാൾ

ബാർബി

ദി ഹോൾഡോവേഴ്സ്ഡ്

കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ

മാസ്റ്ററോ

ഓപ്പൺഹൈമർ

പാസ്ററ് ലൈവ്സ്

പുവർ തിങ്ങ്സ്

ദി സോൺ ഓഫ് ഇന്ററസ്റ്റ്

മികച്ച നടൻ

ബ്രാഡ്ലി കൂപ്പർ

കിലിയൻ മർഫി

കോൾമാൻ ഡൊമിംഗോ

പോൾ ജിയാമാറ്റി

ജെഫ്രി റൈറ്റ്

മികച്ച നടി

ലില്ലി ഗ്ലാഡ്‌സ്റ്റോൺ

സാന്ദ്ര ഹുല്ലർ

ആനെറ്റ് ബെനിംഗ്

കാരി മുല്ലിഗൻ

എമ്മ സ്റ്റോൺ

മികച്ച സഹനടൻ

റയാൻ ഗോസ്ലിംഗ്

മാർക്ക് റുഫലോ

റോബർട്ട് ഡൗണി ജൂനിയർ

സ്റ്റെർലിങ് കെ ബ്രൗൺ

റോബർട്ട് ഡി നിരോ

മികച്ച സഹനടി

എമിലി ബ്ലൻഡ്

ഡാനിയേൽ ബ്രൂക്ക്സ്

അമേരിക്ക ഫെററെ

ജോഡി ഫോസ്റ്റർ

ഡാവിൻ ജോയ് റാൻഡോൾഫ്

മികച്ച സംവിധാനം

ക്രിസ്റ്റഫർ നോളൻ

മാർട്ടിൻ സ്കോർസെസെ

ജസ്റ്റിൻ ട്രീറ്റ്

യോർഗോസ് ലാന്തിമോസ്

ജോനാഥൻ ഗ്ലാസിർ

മികച്ച അവലംബിത തിരക്കഥ

അമേരിക്കൻ ഫിക്ഷൻ

ബാർബി

ഓപ്പൺഹൈമർ

പുവർ തിങ്ങ്സ്

ദി സോൺ ഓഫ് ഇന്ററസ്റ്റ്

മികച്ച തിരക്കഥ

അനാട്ടമി ഓഫ് എ ഫാൾ

ദി ഹോൾഡോവേഴ്സ്

മെയ് ഡിസംബർ

പാസ്റ്റ് ലൈവ്സ്

മികച്ച അന്താരാഷ്ട്ര ചിത്രം

പെർഫെക്റ്റ് ഡേയ്സ്

സൊസൈറ്റി ഓഫ് ദി സ്നോ

ദി ടീച്ചേഴ്സ് ലോഞ്ച്

ദി സോൺ ഓഫ് ഇന്ററസ്റ്റ്

മികച്ച അനിമേഷൻ ചിത്രം

ദി ബോയ് ആൻഡ് ദി ഹെറോൺ

എലമെന്റൽ

നിമോന

റോബോട്ട് ഡ്രീംസ്

സ്‌പൈഡർമാൻ എക്രോസ് ദി സ്പൈഡർവേഴ്സ്

ഡോക്യുമെന്ററി ഫീച്ചർ ഫിലിം

ബോബി വൈൻ: ദി പീപ്പിൾസ് പ്രസിഡന്റ്

ദി എറ്റേണല്‍ മെമ്മറി

ഫോർ ഡോട്ടേഴ്സ്

ടു കിൽ എ ടൈഗർ

20 ഡേയ്സ് ഇൻ മരിയോപോള്‍

ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം

ദി ആക്ടർ

ഇൻവിൻസിബിൾ

നൈറ്റ് ഓഫ് ഫോർച്യൂൺ

റെഡ്, വൈറ്റ് ആൻഡ് ബ്ലൂ

ദി വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗർ

ഡോക്യുമെന്ററി ഷോർട്ട് ഫിലിം

ദി എബിസിസ് ഓഫ് ബുക്ക് ബേണിങ്

ദി ബാർബർ ഓഫ് ലിറ്റിൽ റോക്ക്

ദി ഐലൻഡ് ഇൻ ബിറ്റ്വീന്‍

ദി ലാസ്റ്റ് റിപ്പയർ ഷോപ്പ്

ആനിമേറ്റഡ് ഷോർട്ട് ഫിലിം

ലെറ്റർ ടു എ പിഗ്

നയന്റി ഫൈവ് സെൻസെസ്

അവർ യൂണിഫോം

വാർ ഈസ് ഓവർ!

എഡിറ്റിംഗ്

അമേരിക്കൻ ഫിക്ഷൻ

അനാട്ടമി ഓഫ് എ ഫാൾ

ദി ഹോൾഡോവേഴ്സ്ഡ്

കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ

ഓപ്പൺഹൈമർ

പുവർ തിങ്ങ്സ്

ഛായാഗ്രഹണം

എൽ കൊണ്ടേ

കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ

മാസ്റ്ററോ

ഓപ്പൺഹൈമർ

പുവർ തിങ്ങ്സ്

പ്രൊഡക്ഷൻ ഡിസൈൻ

ബാർബി

കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ

നെപ്പോളിയൻ

ഓപ്പൺഹൈമർ

പുവർ തിങ്ങ്സ്

വസ്ത്രാലങ്കാരം

ബാർബി

കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ

നെപ്പോളിയൻ

ഓപ്പൺഹൈമർ

പുവർ തിങ്ങ്സ്

മ്യൂസിക് (ഒറിജിനൽ സ്കോർ)

അമേരിക്കൻ ഫിക്ഷൻ

ഇന്ത്യാന ജോൺസ്‌ ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി

കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ

ഓപ്പൺഹൈമർ

പുവർ തിങ്ങ്സ്

മേക്കപ്പ്

ഗോൾഡാ

മാസ്റ്ററോ

ഓപ്പൺഹൈമർ

പുവർ തിങ്ങ്സ്

സൊസൈറ്റി ഓഫ് ദി സ്നോ

Related Stories

No stories found.
logo
Reporter Live
www.reporterlive.com