International

'ഫാസ്റ്റ് ഫൈവ് ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം'; വിന്‍ ഡീസലിനെതിരെ പരാതിനൽകി മുൻ അസിസ്റ്റന്റ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് പരാതിനൽകി മുൻ അസിസ്റ്റന്റ്. 2010ൽ 'ഫാസ്റ്റ് ഫൈവ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ആരോപണം. ആക്രമണത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായും മുന്‍ സഹായി ആസ്റ്റ ജോനാസണ്‍ നൽകിയ പരാതിയിൽ പറയുന്നു.

ഡിസംബർ 21നാണ് ആസ്റ്റ പരാതി നൽകിയത്. 56കാരനായ വിന്‍ ഡീസൽ കയറിപ്പിടിച്ചെന്നും എതിർപ്പ് അവഗണിക്കാതെ സ്വയംഭോഗം ചെയ്തെന്നുമാണ് പരാതി. അറ്റ്ലാന്റയിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ചായിരുന്നു അതിക്രമം.

വിന്‍ ഡീസലിന്റെ നിർമ്മാണ കമ്പനിയായ വണ്‍ റേസ് ഫിലിംസിൽ നിന്ന് നടന്റെ സഹോദരിയാണ് പരാതിക്കാരിയെ പുറത്താക്കിയത്. ലൈംഗിക പീഡനത്തിനൊപ്പം ലിംഗ വിവേചനം, പ്രതികാര നടപടി, മാനസിക ബുദ്ധിമുട്ട് എന്നിവ നടനിൽ നിന്നും സഹിക്കേണ്ടി വന്നതായാണ് പരാതി വിശദമാക്കുന്നുണ്ട്. നടനും നിർമ്മാണ കമ്പനിക്കും സഹോദരി സമാന്ത വിന്‍സെന്റിനെതിരെയുമാണ് യുവതി പരാതി നൽകിയത്.

ആക്രമണം ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചതായും സ്വന്തം കഴിവുകളെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയെന്നും പരാതിയിൽ വിശദമാക്കുന്നുണ്ട്. കരിയറിൽ മുന്നോട്ട് വരാൻ ലൈംഗികപരമായ പ്രത്യുപകാരങ്ങൾ ചെയ്യേണ്ടതുണ്ടോയെന്ന് പരാതിക്കാരി കോടതിയോട് ആരാഞ്ഞു.

തങ്ങളുടെ സ്ഥാപനത്തിൽ 9 ദിവസം മാത്രം ജോലി ചെയ്ത പരാതിക്കാരിയുടെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്നാണ് വിന്‍ ഡീസലിന്റെ അഭിഭാഷകന്‍ പ്രതികരിച്ചത്. 13 വർഷത്തിന് ശേഷം പരാതിയുമായി എത്തിയത് ദുരൂഹമാണെന്നും താരത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഭയം മൂലമാണ് താൻ വർഷങ്ങളോളം നിശ്ശബ്ദത പാലിച്ചതെന്നും തുറന്ന് സംസാരിക്കാൻ #മീടൂ പ്രസ്ഥാനം ഊർജ്ജം നൽകിയെന്നുമാണ് പരാതിക്കാരി വിശദമാക്കുന്നത്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയുടെ നിർമ്മാതാവ് കൂടിയായ വിന്‍ ഡീസൽ ഹോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ നടന്മാരിൽ ഒരാളാണ്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങൾക്ക് പുറമേ, ഗാർഡിയൻസ് ഓഫ് ദി ഗാലക്സി, XXX, റിഡിക്ക് എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ സുപ്രധാന കഥാപാത്രങ്ങളെയാണ് വിൻ ഡീസൽ അവതരിപ്പിച്ചത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT