Football

ബൈസിക്കിള്‍ കിക്കുമായി ജാവോ ഫെലിക്‌സ്; ബാഴ്‌സലോണയ്ക്ക് വിജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാരീസ്: ലാ ലീഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ. കാദിസിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്‌സാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്.

കാദിസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 37-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ബാഴ്‌സയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്ന് ഫെലിക്‌സ് തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെ കാദിസിന്റെ വല കുലുക്കി. രണ്ടാം പകുതിയിലും കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നതോടെ ബാഴ്‌സ വിജയമുറപ്പിച്ചു.

31 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുമായി രണ്ടാമതാണ് ബാഴ്‌സ. ഒന്നാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ എട്ട് പോയിന്റ് കുറവാണ് ബാഴ്‌സലോണയുടെ സമ്പാദ്യം. 25 പോയിന്റുള്ള കാദിസ് 18-ാം സ്ഥാനത്താണ്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT