Football

യൂറോ കഴിയും വരെ ഇംഗ്ലണ്ടിനൊപ്പം; നിലപാട് വ്യക്തമാക്കി ഗാരെത് സൗത്ത്‌ഗേറ്റ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: യൂറോ കപ്പ് ഫുട്ബോൾ കഴിയും വരെ ഇം​ഗ്ലണ്ട് ടീമിനൊപ്പം തുടരുമെന്ന് പരിശീലകൻ ഗാരെത് സൗത്ത്‌ഗേറ്റ്. എറിക് ടെൻ ഹാ​ഗിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകുമെന്ന വാർത്തകൾക്കിടെയാണ് സൗത്ത്‌ഗേറ്റിന്റെ പ്രഖ്യാപനം. ഡ‍ിസംബർ വരെയാണ് ഇം​ഗ്ലണ്ട് ടീമിൽ സൗത്ത്‌ഗേറ്റിന്റെ കാലാവധി.

ഇം​ഗ്ലണ്ട് ദേശീയ ടീമിനൊപ്പം സൗത്ത്‌ഗേറ്റിന്റെ നാലാമത്തെ പ്രധാന ടൂർണമെന്റാണിത്. 1966ലെ ലോകകപ്പ് വിജയത്തിന് ശേഷം ഇം​ഗ്ലണ്ട് അന്താരാഷ്ട്ര കിരീടങ്ങൾ സ്വന്തമാക്കിയിട്ടില്ല. ഇം​ഗ്ലണ്ട് ടീമിനെ വീണ്ടും വിജയങ്ങളിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സൗത്ത്‌ഗേറ്റ് വ്യക്തമാക്കുന്നു.

യൂറോ കപ്പിലെ മുന്നേറ്റമാണ് തന്റെ ലക്ഷ്യം. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴൊരു പരിശീലകനുണ്ട്. ഒരാൾ ആ സ്ഥാനത്തുള്ളപ്പോൾ തന്റെ പേര് അവിടേയ്ക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാന്‍ സമയമില്ലെന്നും സൗത്ത്​ഗേറ്റ് പ്രതികരിച്ചു.

നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

എംഎസ്എഫിനെയും യൂത്ത് ലീഗിനെയും തള്ളി മുസ്ലിം ലീഗ്; സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പാറക്കല്‍ അബ്ദുള്ള

'എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ'; അമൃതയുടെ അമ്മ

റിപ്പോര്‍ട്ടര്‍ തുടര്‍ച്ചയായി ഒന്നാമത്; പിന്തുണയുമായി ഒപ്പം നിന്ന പ്രേക്ഷകര്‍ക്ക് നന്ദി

SCROLL FOR NEXT