Football

തോമസ് തുഹൽ ബാഴ്സയിൽ പോകുമെന്ന വാർത്തകൾ തള്ളി ബയേൺ മ്യൂണിക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെർലിൻ: ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക് പരിശീലകൻ തോമസ് തുഹൽ ബാഴ്സലോണയിലേക്ക് പോകുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ക്ലബ് അധികൃതർ. ഒരിക്കൽ താൻ സ്പാനിഷ് ലീ​ഗിലെ ക്ലബിന്റെ പരിശീലക സ്ഥാനത്ത് എത്തുമെന്ന് തുഹൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബയേൺ കോച്ച് ബാഴ്സലോണയിലേക്ക് എത്തുമെന്ന വാർത്തകൾ പ്രചരിച്ചത്.

സാവിയുടെ പിൻ​ഗാമിയായി ബാഴ്സലോണയിൽ എത്തുമെന്ന് തുഹൽ പറ‍ഞ്ഞിട്ടില്ലെന്ന് ക്ലബ് അധികൃതർ പ്രതികരിച്ചു. സ്പാനിഷ് ഫുട്ബോളിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുക മാത്രമാണ് തുഹൽ ചെയ്തതെന്നും ക്ലബ് വ്യക്തമാക്കി. മുമ്പ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയെയും ഇം​ഗ്ലീഷ് ക്ലബ് ചെൽസിയെയും തുഹൽ പരിശീലിപ്പിച്ചിട്ടുണ്ട്.

ഈ സീസൺ അവസാനത്തോടെ ബാഴ്സലോണ വിടുമെന്ന് സാവി ഹെർണാണ്ടസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ബാഴ്സ പരിശീലകനായി ആരെത്തുമെന്ന ആകാംഷ ആരാധകരിൽ ഉടലെടുത്തത്. സീസണിൽ 22 മത്സരങ്ങൾ പിന്നിടുമ്പോൾ 15 ജയവും രണ്ട് സമനിലയും അഞ്ച് തോൽവിയും ഉൾപ്പെടെ 47 പോയിന്റുമായി നാലാം സ്ഥാനത്താണ് ബാഴ്സലോണ.

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

ബസും ടോറസും കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

'പ്രധാനമന്ത്രി ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ'; മോദിയുടെ കള്ളപ്പണ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്

മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

SCROLL FOR NEXT