Football

'ബ്ലാസ്‌റ്റേഴ്‌സ് ചെയ്തതിന് പകരം വീട്ടും'; വെല്ലുവിളിച്ച് മുന്‍ താരം, പിന്തുണച്ച് പെരേര ഡയസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എട്ടാമത്തെ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് ആരാധകര്‍ കാത്തിരിക്കുന്ന സതേണ്‍ ഡെര്‍ബി.

ബദ്ധവൈരികളായ ചെന്നൈയിനെതിരെ സ്വന്തം തട്ടകത്തിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ ആവേശകരമായ മത്സരമായിരിക്കും കൊച്ചിയില്‍ നടക്കുക. സതേണ്‍ ഡെര്‍ബിയുടെ വാശി ഒട്ടും കുറയില്ലെന്ന സൂചനകള്‍ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും നിലവിലെ ചെന്നൈയിന്‍ താരവുമായ വിന്‍സി ബാരെറ്റോ.

കേരള ബ്ലാസ്റ്റേഴ്‌സ് തന്നോട് ചെയ്തതിന് പകരം വീട്ടുമെന്നാണ് വിന്‍സി പറയുന്നത്. തന്റെ മുന്‍ ക്ലബ്ബായ ബ്ലാസ്റ്റേഴ്‌സിനെതിരെ താന്‍ ഗോള്‍ നേടുമെന്നും കൊച്ചിയില്‍ അത് ആഘോഷിക്കുമെന്നും താരം മുന്നറിയിപ്പ് നല്‍കി. 'അവസാന വര്‍ഷം ഒരു കാരണവുമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് എന്നോട് ചെയ്തത് നിങ്ങള്‍ കണ്ടതാണ്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോള്‍ നേടുകയാണെങ്കില്‍ ഞാനത് ആഘോഷിക്കും, അത്രേയുള്ളൂ', എന്നാണ് ചെന്നൈയിന്‍ എഫ്‌സിതാരം വിന്‍സി പറഞ്ഞത്.

വിന്‍സി ബാരറ്റോയ്ക്ക് പിന്തുണയറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു മുന്‍ താരമായ പെരേര ഡയസ് രംഗത്തെത്തുകയും ചെയ്തു. 'മികച്ച കാര്യമാണ് സുഹൃത്തേ' എന്നാണ് നിലവിലെ മുംബൈ സിറ്റി എഫ്‌സി താരമായ പെരേര ഡയസിന്റെ കമന്റ്. ടീം വിട്ടതിന് ശേഷവും ഡയസ് ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോള്‍ നേടുകയും അത് ആഘോഷിക്കുകയും ചെയ്തിരുന്നു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

SCROLL FOR NEXT