ഇന്ന് സതേണ്‍ ഡെര്‍ബി; ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെതിരെ

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.
ഇന്ന് സതേണ്‍ ഡെര്‍ബി; ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെതിരെ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് വാശിയേറിയ സതേണ്‍ ഡെര്‍ബി. സ്വന്തം തട്ടകത്തില്‍ ബദ്ധവൈരികളായ ചെന്നൈയിനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നില്ല.

ഈസ്റ്റ് ബംഗാളിനെതിരെയുള്ള സമനിലയ്ക്ക് ശേഷമാണ് ചെന്നൈയിന്‍ കൊച്ചിയിലെത്തുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും ഒരു സമനിലയും നാല് തോല്‍വിയുമായി ടേബിളില്‍ ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്‌സി സീസണില്‍ മോശം ഫോമിലാണ് പ്രകടനം തുടരുന്നത്.

അതേസമയം തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെതിരെ ഇറങ്ങുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നും 13 പോയിന്റുമായി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ അനായാസവിജയം നേടാനാവുമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2020 സീസണിനു ശേഷം ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിക്കാന്‍ ചെന്നൈയിന് കഴിഞ്ഞിട്ടില്ല എന്നൊരു കണക്കുകൂടിയുണ്ട്. ഏഴാം സ്ഥാനത്തുള്ള ചെന്നൈയിനെ പരാജയപ്പെടുത്തിയാല്‍ ഗോവയെ മറികടന്ന് ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാം സ്ഥാനത്തേക്ക് വീണ്ടും തിരികെയെത്താം.

ഇന്ന് സതേണ്‍ ഡെര്‍ബി; ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെതിരെ
'മാര്‍വലസ് മിലോസ്'; ഹൈദരാബാദിനെ കീഴ്‌പ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്

സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമന്റകോസ് സസ്‌പെന്‍ഷന്‍ കഴിഞ്ഞ് വരുന്നത് ബ്ലാസ്റ്റേഴ്‌സിന് കരുത്തേകും. ഗോള്‍മുഖത്ത് കുറച്ചുകൂടി മികച്ച നീക്കങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നുണ്ട്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും ഡെയ്‌സുകെ സകായിയും മികച്ച ഫോമിലാണെങ്കിലും ക്വാമി പെപ്ര തന്റെ ആദ്യ ഗോള്‍ നേടാത്തത് ടീമിന് ആശങ്ക നല്‍കുന്നുണ്ട്. പെപ്ര ബെഞ്ചിലേക്ക് പോയി ദിമിത്രിയോസ് ആദ്യ ഇലവനിലെത്തിയേക്കും. അതേസമയം ഡിഫന്‍സില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com