Cricket

അങ്ങനെ മുംബൈ രോഹിതിനെ ക്യാപ്റ്റനാക്കി; ഹിറ്റ്മാൻ നായകനായ കഥ പറഞ്ഞ് അനിൽ കുംബ്ലെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ്മ. മുംബൈ ഇന്ത്യൻസിന് അഞ്ച് കിരീടങ്ങൾ നേടി നൽകിയ നായകൻ. 2013 മുതൽ 2023 വരെ രോഹിത് ശർമ്മയുടെ കീഴിൽ മുംബൈ ഇന്ത്യൻസ് കളിച്ചു. സച്ചിൻ തെണ്ടുൽക്കർ, റിക്കി പോണ്ടിം​ഗ്, ഹർഭജൻ സിം​ഗ് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ക്യാപ്റ്റനായിരുന്നു രോഹിത്. ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് മുംബൈ ഇന്ത്യൻസ് നായകനായ കഥ പറയുകയാണ് അനിൽ കുംബ്ലെ.

സച്ചിൻ തെണ്ടുൽക്കറിന്റെയും ഹർഭജൻ സിം​ഗിന്റെയും പിൻഗാമിയായി റിക്കി പോണ്ടിം​ഗിനെ ക്യാപ്റ്റനാക്കാനാണ് ടീം ആ​ഗ്രഹിച്ചത്. ഇക്കാരണത്താലാണ് മുംബൈ ലേലത്തിൽ പോണ്ടിം​ഗിനെ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഇതിഹാസ നായകനായിരുന്നു അയാൾ. എന്നാൽ ട്വന്റി 20 ക്രിക്കറ്റ് കുറച്ചുമാത്രമെ കളിച്ചിട്ടുള്ളു. അത് ഒരു തിരിച്ചടിയായേക്കുമെന്ന് മുംബൈ കരുതിയിരുന്നതായി അനിൽ‌ കുംബ്ലെ പറഞ്ഞു.

രണ്ട് ലോകകപ്പുകൾ നേടിയ ക്യാപ്റ്റനാണ് പോണ്ടിം​ഗ്. ഏറ്റവും മികച്ച താരങ്ങൾ മുംബൈ ഇന്ത്യൻസിലുണ്ട്. ഇനി വിജയം നേടാൻ ഒരു ക്യാപ്റ്റൻ മാത്രം മതി. ആദ്യ മത്സരങ്ങളിൽ പോണ്ടിം​ഗിന് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇതോടെ ക്യാപ്റ്റനെ മാറ്റണമെന്ന സമ്മർദ്ദം ഉണ്ടായി. പോണ്ടിം​ഗിനും ക്യാപ്റ്റൻ സ്ഥാനം ഒഴിയാനായിരുന്നു ഇഷ്ടമെന്നും കുംബ്ലെ പ്രതികരിച്ചു.

സച്ചിൻ തെണ്ടുൽക്കർ, മിച്ചൽ ജോൺസൺ, ഹർഭജൻ സിം​ഗ് തുടങ്ങിയവർ മുംബൈ ടീമിലുണ്ടായിരുന്നു. എല്ലാവരും രോഹിത് ശർമ്മയേക്കാൾ അനുഭവ സമ്പത്തുള്ളവരാണ്. എന്തായാലും രോഹിതിനെ കണ്ട് മുംബൈ ടീം സംസാരിച്ചു. എത്ര വലിയ താരങ്ങൾ ഉണ്ടെങ്കിലും ടീമിനെ നയിക്കാൻ തയ്യാറാണെന്ന് രോഹിത് അറിയിച്ചു. യാതൊരു മടിയും കൂടാതെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരാളെ ആയിരുന്നു മുംബൈ ടീമിന് വേണ്ടിയിരുന്നത്. അങ്ങനെ മുംബൈ ടീം രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കി. ആ സീസണിൽ മുംബൈ ഇന്ത്യൻസ് ചാമ്പ്യന്മാരായെന്നും അനിൽ കുംബ്ലെ വ്യക്തമാക്കി.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT