ചെപ്പോക്കിൽ പുതിയ തന്ത്രം പുറത്തെടുക്കും; ഡാനിയേൽ വെട്ടോറി

മധ്യനിരയിൽ നിന്ന് പിന്തുണ ലഭിക്കണമെന്ന് വെട്ടോറി പറഞ്ഞു.
ചെപ്പോക്കിൽ പുതിയ തന്ത്രം പുറത്തെടുക്കും; ഡാനിയേൽ വെട്ടോറി

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദ​രാബാദ്. വരാനിരിക്കുന്ന മത്സരങ്ങൾ ഹൈദരാബാദിന് കടുപ്പമേറിയതാണ്. അടുത്ത മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെ അവരുടെ സ്റ്റേഡിയത്തിൽ ഹൈദരാബാദ് നേരിടണം. ചെന്നൈയ്ക്കെതിരെ പുതിയ തന്ത്രം പുറത്തെടുക്കാനാണ് സൺറൈസേഴ്സ് തയ്യാറെടുക്കുന്നതെന്ന് പരിശീലകൻ ഡാനിയേൽ വെട്ടോറി പ്രതികരിച്ചു.

ഐപിഎല്ലിൽ ഒരു മത്സരവും എളുപ്പമല്ല. ആർക്കും ആരെയും തോൽപ്പിക്കാം. മുൻ മത്സരങ്ങളിൽ ഓപ്പണർമാർ മികച്ച തുടക്കം നൽകി. എന്നാൽ ബെം​ഗളൂരുവിനെതിരെ അവർ പരാജയപ്പെട്ടു. 14 മത്സരങ്ങളിലും ഓപ്പണിം​ഗ് സഖ്യത്തിന് നന്നായി കളിക്കാൻ കഴിയില്ല. അത്തരം സാഹചര്യത്തിൽ മധ്യനിരയിൽ നിന്ന് പിന്തുണ ലഭിക്കണമെന്ന് വെട്ടോറി പറഞ്ഞു.

ചെപ്പോക്കിൽ പുതിയ തന്ത്രം പുറത്തെടുക്കും; ഡാനിയേൽ വെട്ടോറി
ഇനി ആർക്ക് വേണേലും സൺറൈസേഴ്സിനെ തോൽപ്പിക്കാം; ഒയിൻ മോർഗൻ

ചെപ്പോക്കിലെ വിക്കറ്റ് വ്യത്യസ്തമാണ്. അതിനാൽ തന്ത്രങ്ങൾ മാറ്റേണ്ടതുണ്ട്. 207 റൺസ് പിന്തുടരുമ്പോൾ ഒരാൾ ആങ്കർ റോൾ കളിക്കണമായിരുന്നു. അടുത്ത മത്സരത്തിൽ സൺറൈസേഴ്സ് രീതികളിൽ മാറ്റമുണ്ടാകുമെന്ന് ഡാനിയേൽ വെട്ടോറി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com