ഇനി ആർക്ക് വേണേലും സൺറൈസേഴ്സിനെ തോൽപ്പിക്കാം; ഒയിൻ മോർഗൻ

ഹൈദരാബാദിന്റെ അടുത്ത മത്സരം ചെന്നൈയിലാണ്.
ഇനി ആർക്ക് വേണേലും സൺറൈസേഴ്സിനെ തോൽപ്പിക്കാം; ഒയിൻ മോർഗൻ

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ടൂർണമെന്റിന്റെ തുടക്കത്തിൽ അത്ര മികച്ച പ്രതീക്ഷ ആയിരുന്നില്ല ഹൈദരാബാദിനുള്ളത്. എങ്കിലും ഓരോ മത്സരങ്ങളിലും തകർപ്പൻ പ്രകടനം നടത്തി ഐപിഎൽ സാധ്യതയിൽ സൺറൈസേഴ്സ് മുന്നിലെത്തി. എന്നാൽ റോയൽ ചലഞ്ചേഴ്സിനോടേറ്റ അപ്രതീക്ഷിത തോൽവി വീണ്ടും കമ്മിൻസിന്റെയും സംഘത്തിന്റെയും സാധ്യതകൾക്ക് തിരിച്ചടിയേൽപ്പിച്ചു.

ഇനിയാർക്കും സൺറൈസേഴ്സിനെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് ഇം​ഗ്ലണ്ട് മുൻ നായകൻ ഒയിൻ മോർ​ഗൻ പ്രതികരിച്ചത്. ബാറ്റിം​ഗിന് അനുകൂലമായ പിച്ചുകളിൽ സൺറൈസേഴ്സ് വിജയങ്ങൾ നേടി. മികച്ച ബാറ്റർമാരുടെ സാന്നിധ്യമാണ് ഹൈദരാബാദിന് വിജയങ്ങൾ നേടി നൽകിയത്. എന്നാൽ റോയൽ ചലഞ്ചേഴ്സ് കണ്ടെത്തിയ ദൗർബല്യങ്ങൾ സൺറൈസേഴ്സിന് തിരിച്ചടിയാകുമെന്ന് മോർ​ഗൻ വിലയിരുത്തി.

ഇനി ആർക്ക് വേണേലും സൺറൈസേഴ്സിനെ തോൽപ്പിക്കാം; ഒയിൻ മോർഗൻ
നിശബ്ദനാക്കാൻ വന്നവൻ നിശബ്ദനായ നിമിഷം; കമ്മിൻസിന് തെറ്റിയത് എവിടെ?

ഹൈദരാബാദിന്റെ അടുത്ത മത്സരം ചെന്നൈയിലാണ്. ചെപ്പോക്കിലേത് ബാറ്റിം​ഗ് പിച്ചാണ്. എങ്കിലും സൺറൈസേഴ്സ് ബാറ്റർമാർക്ക് കുരുക്കൊരുക്കാൻ ചെന്നൈ ശ്രമിക്കുമെന്ന് ഉറപ്പാണ്. ചെന്നൈയിലെ പിച്ചിൽ മാർക്കസ് സ്റ്റോയിൻസ് നടത്തിയപോലെ പോരാടാൻ സൺറൈസേഴ്സ് താരങ്ങൾ തയ്യാറാകണമെന്നും ഒയിൻ മോർ​ഗൻ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com