Cricket

എന്റെ പ്രകടനത്തിന് കാരണം ധോണിയുടെ ഉപദേശം: മാർക്കസ് സ്റ്റോയിൻസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെ തകർത്തിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. മാർക്കസ് സ്റ്റോയിൻസിന്റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. പിന്നാലെ തന്റെ സെഞ്ച്വറിക്ക് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ. മഹേന്ദ്ര സിം​ഗ് ധോണിയുടെ ഉപദേശമാണ് തന്റെ പ്രകടനത്തിൽ നിർണായകമായതെന്ന് സ്റ്റോയിൻസ് പറഞ്ഞു.

വലിയ മത്സരങ്ങളിൽ തനിക്ക് ഒരുപാട് ചെയ്യാൻ കഴിയുമെന്ന് ധോണി പറഞ്ഞു. വ്യത്യസ്തമായ പ്രകടനം തനിക്ക് പുറത്തെടുക്കാൻ കഴിയും. ഒരു വശത്ത് വിക്കറ്റുകൾ വീഴും. അതായത് ഒരു വശത്ത് മാറ്റങ്ങൾ ഉണ്ടാകും. മാറാതെ നിൽക്കേണ്ടത് നാം മാത്രമാണ്. അവസാനം വരെ ക്രീസിൽ നിന്ന് വിജയം കണ്ടെത്തണമെന്നും ധോണി ഉപദേശിച്ചതായി ലഖ്നൗ സൂപ്പർ ജയന്റ്സ് പുറത്തുവിട്ട വീഡിയോയിൽ സ്റ്റോയിൻസ് വ്യക്തമാക്കി.

മത്സരത്തിൽ 211 എന്ന വലിയ ലക്ഷ്യമായിരുന്നു ലഖ്നൗവിന് മുന്നിൽ ഉണ്ടായിരുന്നത്. അതിൽ പകുതിയിലധികം റൺസ് അടിച്ചെടുത്തത് സ്റ്റോയിൻസ് ഒറ്റയ്ക്കാണ്. 63 പന്തിൽ 124 റൺസുമായി താരം പുറത്താകാതെ നിന്നു. 13 ഫോറും ആറ് സിക്സും ആ ഇന്നിം​ഗ്സിന്റെ ഭാഗമായിരുന്നു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT