Cricket

ഐപിഎല്ലിൽ പന്തിന് ഇത്തവണ വ്യത്യസ്തമായ റോൾ; റിക്കി പോണ്ടിംഗ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് കായികക്ഷമത വീണ്ടെടുത്തു. ദേശീയ ക്രിക്കറ്റ് അക്കാദമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പിൽ താരം തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡൽഹി ക്യാപിറ്റൽസിലെ പന്തിന്റെ റോൾ അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ഡൽഹി പരിശീലകൻ റിക്കി പോണ്ടിം​​ഗ്.

പന്ത് ശാരീരികക്ഷമത വീണ്ടെടുത്തുവെങ്കിലും നേരിട്ട് നായക പദവി നൽകുന്നത് വലിയ തീരുമാനമാണ്. ഇക്കാര്യത്തിൽ ഡൽഹി മാനേജ്മെന്റ് ഒരു തീരുമാനം എടുക്കും. ഇത്തവണ ഒരു വ്യത്യസ്ത റോളിൽ പന്തിനെ ഉപയോ​ഗിക്കാൻ തീരുമാനം എടുത്തേക്കും. കഴിഞ്ഞ രണ്ടാഴ്ച പന്ത് ചില പരിശീലന മത്സരങ്ങളിൽ പങ്കെടുത്തു. അത് ഡൽഹി ക്യാപിറ്റൽസിന് ആവേശം നൽ​കുന്നതാണെന്നും പോണ്ടിം​ഗ് പറഞ്ഞു.

പരിശീലന മത്സരങ്ങളിലെ മികവ് പന്തിന് ബാറ്റിം​ഗിൽ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിക്കുന്നില്ല. എങ്കിലും ഈ വർഷത്തെ ഐപിഎല്ലിന് തയ്യാറെടുക്കാൻ ആവശ്യമായ സമയം പന്തിന് ലഭിച്ചിട്ടില്ല. ഒരു വർഷത്തോളം താരത്തിന് ക്രിക്കറ്റ് നഷ്ടമായത് വലിയ നഷ്ടമാണ്. പന്ത് മികച്ച രീതിയിൽ തിരിച്ചുവരുന്നത് കാണാൻ ആ​ഗ്രഹിക്കുന്നുവെന്നും പോണ്ടിം​ഗ് വ്യക്തമാക്കി.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT