Cricket

ജെയിംസ് ആന്‍ഡേഴ്‌സണ് 700 വിക്കറ്റ്; നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ധരംശാല: ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ 700 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍. കരിയറിലെ 187-ാം ടെസ്റ്റിലാണ് ഇംഗ്ലീഷ് പേസറുടെ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ മാത്രം താരമാണ് ആന്‍ഡേഴ്‌സണ്‍. 708 വിക്കറ്റുകളുമായി ഷെയ്ന്‍ വോണും 800 വിക്കറ്റുകളുമായി മുത്തയ്യ മുരളീധരനും മാത്രമാണ് ഇനി ഇംഗ്ലണ്ട് പേസര്‍ക്ക് മുന്നിലുള്ളത്.

ധരംശാല ടെസ്റ്റില്‍ കുല്‍ദീപ് യാദവിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ആന്‍ഡേഴ്‌സണ്‍ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടവും ആന്‍ഡേഴ്‌സണ് സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന റെക്കോര്‍ഡും ആന്‍ഡേഴ്‌സണ് സ്വന്തമാണ്. 148 വിക്കറ്റുകളാണ് ഇംഗ്ലീഷ് പേസര്‍ ഇന്ത്യയ്‌ക്കെതിരെ മാത്രം സ്വന്തമാക്കിയത്.

അതിനിടെ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 477 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്നാം ദിനം നാല് റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്. ഒന്നാം ഇന്നിം​ഗ്സിൽ ഇന്ത്യയ്ക്ക് 259 റൺസിന്റെ ലീഡുണ്ട്. കുല്‍ദീപ് യാദവ് 30 റണ്‍സും ജസ്പ്രീത് ബുംറ 20 റണ്‍സെടുത്തും പുറത്തായി. സ്പിന്നര്‍ ഷുഹൈബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT