Cricket

ആന്ധ്രാപ്രദേശ് ക്രിക്കറ്റ് വിടാൻ ഹനുമ വിഹാരി, നായകനാക്കണമെന്ന് സഹതാരങ്ങൾ; ബോർഡിൽ പ്രതിസന്ധി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിശാഖപട്ടണം: ഇന്ത്യൻ താരവും ആന്ധ്രാപ്രദേശ് ക്രിക്കറ്റ് ടീം അംഗവുമായ ഹനുമ വിഹാരിയെചൊല്ലി ബോർഡിനിടെ ഭിന്നത. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിന് ശേഷം ഹനുമാ വിഹാരിയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നിൽ ഒരു താരത്തിന്റെ രാഷ്ട്രീയക്കാരനായ പിതാവിന്റെ ഇടപെടലാണെന്ന് വിഹാരി ആരോപിച്ചു. രഞ്ജി ട്രോഫിയിൽ നിന്ന് ആന്ധ്രാപ്രദേശ് പുറത്തായതിന് പിന്നാലെയാണ് വിഹാരിയുടെ വിമർശനം.

കഴിഞ്ഞ വർഷം രഞ്ജി ട്രോഫി ഫൈനൽ കളിച്ച ബം​ഗാളിന്റെ ആദ്യ ഇന്നിം​ഗ്സ് വമ്പൻ ടോട്ടൽ ആന്ധ്ര മറികടന്നു. 409നെതിരെ 445 റൺസ് നേടി. മത്സരത്തിനിടെ ടീമിലെ ഒരു താരത്തെ തനിക്ക് വിമർശിക്കേണ്ടി വന്നു. ആ താരം തന്റെ രാഷ്ട്രീയക്കാരനായ പിതാവിനോട് പരാതി പറയുകയും തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തെന്ന് വിഹാരി പറഞ്ഞു.

താരത്തിന്റെ പേര് പറയാതെയാണ് വിഹാരി വിമർശനം ഉന്നയിച്ചത്. എന്നാൽ ആ താരം താനെന്ന് പറഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ കെ എൻ പൃഥിരാജ് രം​ഗത്തെത്തി. വിഹാരി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് പൃഥിരാജിന്റെ പ്രതികരണം. ക്രിക്കറ്റിനേക്കാൾ വലുതായി ടീമിൽ ആരുമില്ലെന്നും താരം വ്യക്തമാക്കി.

അതിനിടെ വിഹാരിയെ പിന്തുണച്ച് സഹതാരങ്ങൾ രം​ഗത്തെത്തി. ടീമിലെ എല്ലാ കളിക്കാരും സ്റ്റാഫുകളും സംഭവത്തിന് സാക്ഷിയാണ്. വിഹാരി ഒരുവിധത്തിലും സഹതാരത്തെ അധിക്ഷേപിച്ചിട്ടില്ല. ആന്ധ്ര ടീമിന്റെ നായകനായി വിഹാരി തുടരണം. ഇക്കാര്യം വ്യക്തമാക്കി താരങ്ങൾ സം​സ്ഥാന ക്രിക്കറ്റ് ബോർഡിന് കത്തയക്കുകയും ചെയ്തു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

SCROLL FOR NEXT