സ്ത്രീകളെ ന​ഗ്നരാക്കുന്ന 'ആപ്പു'കൾക്ക് ആവശ്യക്കാര്‍ കൂടുന്നുവെന്ന് റിപ്പോർട്ട്; ആശങ്ക

ഈ വ‍ർഷത്തിന്റെ തുടക്കം മുതൽ എക്സ്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400-ലധികം വർധിച്ചതായി ​ഗവേഷകർ പറയുന്നു.
സ്ത്രീകളെ ന​ഗ്നരാക്കുന്ന 'ആപ്പു'കൾക്ക് ആവശ്യക്കാര്‍ കൂടുന്നുവെന്ന് റിപ്പോർട്ട്; ആശങ്ക

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്ത്രീകളെ നഗ്നരാക്കുന്ന ഫോട്ടോകൾ നിർമ്മിക്കുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ജനപ്രീതി കൂടുന്നതായി റിപ്പോർട്ട്. സെപ്റ്റംബറിൽ മാത്രം 24 മില്യൺ ആളുകളാണ് ഇത്തരം വെബ്സൈറ്റുകൾ സന്ദർശിച്ചതെന്ന് സോഷ്യൽ നെറ്റ്‍വർക്ക് അനലിസിസ് കമ്പനിയായ ​ഗ്രാഫിക കണ്ടെത്തി. ജനപ്രിയ സോഷ്യൽ നെറ്റ്‍വർക്കുകൾ ഉപയോ​ഗിച്ചാണ് ഇത്തരം ആപ്പുകളും സൈറ്റുകളും പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഈ വ‍ർഷത്തിന്റെ തുടക്കം മുതൽ എക്സ്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400-ലധികം വർധിച്ചതായി ​ഗവേഷകർ പറയുന്നു. ആളുകളുടെ ചിത്രം എഐ ഉപയോ​ഗിച്ച് ന​ഗ്നമാക്കുകയാണ് ചെയ്യുന്നത്. ഇരകളാകുന്നത് കൂടുതലും സ്ത്രീകളാണ്. ആ‍ർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് ഇത്തരം ചിത്രങ്ങൾ മുമ്പുണ്ടായിരുന്നതിനെക്കാൾ മികച്ചതായി നിർമ്മിക്കാൻ ഇന്ന് സാധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒറിജിനലെന്ന് തോന്നിക്കുന്ന വിധമുള്ള ചിത്രങ്ങളാണ് ഈ തരത്തിൽ നിർ‌മിക്കുന്നത്. മുമ്പൊക്കെ ഡീപ്പ് ഫേക്കുകളുണ്ടായിട്ടുണ്ടെങ്കിലും പോരായ്മകളുണ്ടായിരുന്നു. ​ഗ്രാഫികയിലെ വിദ​ഗ്ധനായ സാന്റിയാ​ഗോ ലകാടോസ് പറയുന്നു. ലൈം​ഗികത പ്രകടമാക്കുന്ന പരസ്യങ്ങൾ ​ഗൂ​ഗിൾ അനുവദിക്കില്ലെന്നാണ് വക്താവ് പറയുന്നത്.

സ്ത്രീകളെ ന​ഗ്നരാക്കുന്ന 'ആപ്പു'കൾക്ക് ആവശ്യക്കാര്‍ കൂടുന്നുവെന്ന് റിപ്പോർട്ട്; ആശങ്ക
ജാതി രാഷ്ട്രീയത്തിന്റെ കിരീടം കോണ്‍ഗ്രസിന് ചേരുമോ?

പ്രശസ്തരായ വ്യക്തികളുടെ സമ്മതമില്ലാതെ അശ്ലീല ചിത്രങ്ങൾ ഇത്തരത്തിൽ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന പ്രവണത ഏറിയിട്ടുണ്ട്. ഇത് ഇന്റർനെറ്റിന്റെ ഒരു വിപത്തായാണ് കണക്കാക്കുന്നത്. എഐ സാങ്കേതിക വിദ്യയിലെ പുരോ​ഗതി ഡീപ്പ്ഫേക്കിനെ എളുപ്പവും ഫലപ്രദവുമാക്കുന്നുവെന്നതിൽ സാങ്കേതിക രം​ഗത്തെ വിദ​ഗ്ധർ ആശങ്കയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com