പ്രോ കബഡിക്ക് പുത്തൻ രാജക്കന്മാർ; പുനേരി പള്‍ത്താന്‍ ചാമ്പ്യൻസ്

തുടക്കം മുതൽ പുനേരിക്ക് നേരിയ മുൻതൂക്കം മത്സരത്തിലുണ്ടായിരുന്നു.
പ്രോ കബഡിക്ക് പുത്തൻ രാജക്കന്മാർ; പുനേരി പള്‍ത്താന്‍ ചാമ്പ്യൻസ്

ഹൈദരാബാദ്: പ്രോ കബഡി സീസൺ 10ന്റെ ചാമ്പ്യന്മാരായ പുനേരി പൾത്താൻ. ഇതാദ്യമായാണ് പുനേരി പൾത്താൻ പ്രോ കബഡിയുടെ രാജാക്കന്മാരാകുന്നത്. ആവേശം നിറഞ്ഞ കലാശപ്പോരിൽ ഹരിയാന സ്റ്റീലേഴ്സിനെ പരാജയപ്പെടുത്തിയാണ് പൂനെയുടെ ടീം ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. സ്കോർ 28-24.

തുടക്കം മുതൽ പുനേരിക്ക് നേരിയ മുൻതൂക്കം മത്സരത്തിലുണ്ടായിരുന്നു. ആ​​ദ്യ പകുതിയിൽ 10-13ന് പുനേരി ടീം മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായ മുന്നേറ്റമാണ് പുനേരി സംഘം കാഴ്ചവെച്ചത്. എന്നാൽ അവസാന നിമിഷം ഹരിയാന വിജയത്തിനായി പൊരുതി നോക്കി. എങ്കിലും നാല് പോയിന്റ് അകലെ ഹരിയാനയുടെ പോരാട്ടം അവസാനിച്ചു.

പ്രോ കബഡിക്ക് പുത്തൻ രാജക്കന്മാർ; പുനേരി പള്‍ത്താന്‍ ചാമ്പ്യൻസ്
ബാറ്ററെ വീഴ്ത്താൻ തുടങ്ങിയ ഇൻസ്വിംഗർ; ജോഫ്രാ ആർച്ചറുടെ അത്ഭുത ബോൾ

​ഗ്രൂപ്പ് ഘട്ടത്തിൽ 22 മത്സരങ്ങളിൽ 17ലും വിജയിച്ചാണ് പുനേരി സെമിയിലേക്ക് മുന്നേറിയത്. മൂന്ന് മത്സരം സമനിലയായപ്പോൾ രണ്ടിൽ പരാജയപ്പെട്ടു. ​

Related Stories

No stories found.
logo
Reporter Live
www.reporterlive.com