ബാറ്ററെ വീഴ്ത്താൻ തുടങ്ങിയ ഇൻസ്വിംഗർ; ജോഫ്രാ ആർച്ചറുടെ അത്ഭുത ബോൾ

2020ന് ശേഷം ക്രിക്കറ്റ് കലണ്ടറിലെ ഭൂരിഭാ​ഗം മത്സരവും താരത്തിന് നഷ്ടമായി.
ബാറ്ററെ വീഴ്ത്താൻ തുടങ്ങിയ ഇൻസ്വിംഗർ; ജോഫ്രാ ആർച്ചറുടെ അത്ഭുത ബോൾ

ലണ്ടൻ: ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരം ജോഫ്രാ ആർച്ചർ കൈമുട്ടിനേറ്റ പരിക്കിൽ നിന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഇക്കാര്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പരിക്കിനെ തുടർന്ന് 2020ന് ശേഷം ക്രിക്കറ്റ് കലണ്ടറിലെ ഭൂരിഭാ​ഗം മത്സരവും താരത്തിന് നഷ്ടമായി. എന്നാൽ ഒരിടവേളയ്ക്ക് ശേഷം ആർച്ചർ ക്രിക്കറ്റിലേക്ക് തിരിച്ചുവന്നു.

ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ഒരു അത്ഭുത ഇൻസ്വിം​ഗറുമായാണ് ആർച്ചറുടെ തിരിച്ചുവരവ്. ആർച്ചറുടെ പന്തിനെ നേരിടാൻ കഴിയാതെ ബാറ്റർ മുന്നോട്ട് വീഴാൻ തുടങ്ങി. പന്ത് പാഡിൽ തട്ടിയതോടെ ആർച്ചർ അപ്പീൽ ചെയ്തു. അമ്പയർ ഔട്ട് വിളിച്ചതോടെ തകർപ്പൻ ഇൻസ്വിം​ഗറിൽ വിക്കറ്റ് നേടാനും ആർച്ചറിന് കഴിഞ്ഞു.

ബാറ്ററെ വീഴ്ത്താൻ തുടങ്ങിയ ഇൻസ്വിംഗർ; ജോഫ്രാ ആർച്ചറുടെ അത്ഭുത ബോൾ
മെസ്സിയുടെ റെക്കോർഡ് തകർക്കാൻ കെവിൻ ഡിബ്രുയ്നെ; സിറ്റിയുടെ അടുത്ത മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ

പരിക്കിൽ നിന്ന് പൂർണ മോചിതനാകാത്ത ആർച്ചർ ഇത്തവണ ഐപിഎൽ കളിക്കില്ല. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് താരം ഇന്ത്യൻ പ്രീമിയർ ലീ​ഗ് വിട്ടിരുന്നു. പരിക്കിനെ തുടർന്നാണ് താരം ഐപിഎൽ വിട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com