ഇന്ത്യയിൽ വനിതകൾക്ക് ബഹുമാനം ലഭിക്കുന്നില്ല; ആരോപണവുമായി ഇന്ത്യൻ വനിതാ ഹോക്കി പരിശീലക

പുരുഷ ടീം, വനിതാ ടീം എന്നിങ്ങനെ വേർതിരിച്ച് കാണേണ്ടതില്ല.
ഇന്ത്യയിൽ വനിതകൾക്ക് ബഹുമാനം ലഭിക്കുന്നില്ല; ആരോപണവുമായി ഇന്ത്യൻ വനിതാ ഹോക്കി പരിശീലക

ഡൽഹി: ഹോക്കി ഇന്ത്യയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി ഇന്ത്യൻ ഹോക്കി വനിതാ ടീം പരിശീലക ജാനെക് ഷോപ്മാന്‍. തനിക്ക് ഇവിടുത്തെ ജോലി വളരെ കഠിനമാണെന്ന് ഷോപ്മാൻ പറഞ്ഞു. വനിതകൾ ബഹുമാനിക്കപ്പെടുന്ന ഒരു രാജ്യത്ത് നിന്നുമാണ് താൻ വരുന്നത്. എന്നാൽ ഇവിടെ തനിക്ക് അത്തരമൊരു ബഹുമാനം ലഭിക്കുന്നില്ലെന്നാണ് ഷോപ്മാന്റെ ആരോപണം.

ഇന്ത്യൻ ടീമിന്റെ സഹപരിശീലക സ്ഥാനത്തായിരുന്നപ്പോൾ തനിക്ക് ഒരു ബഹുമാനവും ലഭിച്ചിട്ടില്ല. തന്റെ വാക്കുകൾ ആരും ശ്രവിച്ചിരുന്നില്ല. എന്നാൽ മുഖ്യപരിശീലക സ്ഥാനത്ത് താൻ എത്തിയപ്പോൾ എല്ലാവരും തനിക്ക് ബഹുമാനം നൽകാൻ തുടങ്ങി. സഹപരിശീലക ആയിരുന്ന കാലഘട്ടം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ഷോപ്മാൻ പറഞ്ഞു.

ഇന്ത്യയിൽ വനിതകൾക്ക് ബഹുമാനം ലഭിക്കുന്നില്ല; ആരോപണവുമായി ഇന്ത്യൻ വനിതാ ഹോക്കി പരിശീലക
മിസ്റ്റർ 360 @ 40; എ ബി ഡിവില്ലിയേഴ്സിന് പിറന്നാൾ

പുരുഷ ടീമിന് ലഭിക്കുന്ന അം​ഗീകാരം വ്യത്യസ്തമാണ്. പുരുഷ ടീം വനിതാ ടീം എന്നിങ്ങനെ വേർതിരിച്ച് കാണേണ്ടതില്ല. വനിതാ ടീം വനിതകളുടെ ടീമാണ്. അവർ കഠിനാദ്ധ്വാനം ചെയ്യുന്നു. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു. തനിക്ക് അവരെ ഇഷ്ടമാണെന്നും ഷോപ്മാൻ വ്യക്തമാക്കി.

ഇന്ത്യയിൽ വനിതകൾക്ക് ബഹുമാനം ലഭിക്കുന്നില്ല; ആരോപണവുമായി ഇന്ത്യൻ വനിതാ ഹോക്കി പരിശീലക
അന്‍മല്‍ ഖർബ്; ബാഡ്മിന്റൺ വേദിയിലെ ഭയമില്ലാത്ത 17കാരി

താൻ നെതർലാൻഡ്സിൽ നിന്നാണ് വരുന്നത്. അമേരിക്കയിൽ ജോലി ചെയ്തിട്ടുണ്ട്. അവിടെ നിന്നെല്ലാം വ്യത്യസ്തമാണ് ഇവിടുത്തെ സാഹചര്യം. പല തവണ ഇവിടെ നിന്നും പോകാൻ താൻ ആ​ഗ്രഹിച്ചു. അതിന് കാരണം ഇന്ത്യയിലെ ജോലി കഠിനമാണെന്നും ഷോപ്മാൻ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com