ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ്; രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡെൻ സഖ്യം ഫൈനലിൽ

രോഹൻ ബൊപ്പണ്ണയുടെ കരിയറിലെ മൂന്നാം ​ഗ്രാൻഡ്സ്ലാം ഫൈനലാണിത്.
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ്; രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡെൻ സഖ്യം ഫൈനലിൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡെൻ സഖ്യം ഫൈനലിൽ. ഷാങ് ഷിസെൻ-ടോമസ് മച്ചാക്ക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ-എബ്ഡെൻ സഖ്യം ഫൈനലിൽ പ്രവേശിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ബൊപ്പണ്ണ സംഘത്തിന്റെ വിജയം. സ്കോർ 6-3, 3-6, 7-6(10-7).

ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയുടെ കരിയറിലെ മൂന്നാം ​ഗ്രാൻഡ്സ്ലാം ഫൈനലാണിത്. ഓസ്ട്രേലിയൻ പങ്കാളി മാത്യു എബ്ഡനൊപ്പം രണ്ടാം തവണയാണ് ബൊപ്പണ്ണ ​ഗ്രാൻഡ്സ്ലാം ഫൈനലിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ വർഷം യുഎസ് ഓപ്പണിൽ എബ്ഡനൊപ്പം ബൊപ്പണ്ണ ഫൈനലിൽ പ്രവേശിച്ചെങ്കിലും പരാജയപ്പെട്ടു.

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ്; രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡെൻ സഖ്യം ഫൈനലിൽ
അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം

മുമ്പ് 2013ൽ പാകിസ്താൻ താരം ഐസാം ഉൾ ഹഖ് ഖുറേഷിക്കൊപ്പവും രോഹൻ ബൊപ്പണ്ണ ​ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തിയിട്ടുണ്ട്. യുഎസ് ഓപ്പണിന്റെ ഫൈനലിൽ അന്ന് ഇന്ത്യ പാക് സഖ്യം പരാജയപ്പെട്ടു. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ വിജയിച്ചാൽ ​ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ താരമായി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ മാറും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com