പഞ്ചാബ് രാജസ്ഥാൻ പോരാട്ടങ്ങൾ; മത്സരഫലം അവസാന ഓവറിൽ

അവസാന ഓവറിൽ രണ്ട് റൺസ് മാത്രം വിട്ടുനൽകി കുൽദീപ് സെൻ മത്സരം രാജസ്ഥാന് അനുകൂലമാക്കി.
പഞ്ചാബ് രാജസ്ഥാൻ പോരാട്ടങ്ങൾ; മത്സരഫലം അവസാന ഓവറിൽ

മൊഹാലി: കഴിഞ്ഞ കുറച്ച് വർഷമായി ഐപിഎല്ലിൽ ഒരു പതിവുണ്ട്. പഞ്ചാബ് രാജസ്ഥാൻ പോരാട്ടമെങ്കിൽ മത്സരം അവസാന പന്ത് വരെ നീളും. ഇത്തവണയും നാടകീയത നിറഞ്ഞു നിന്ന മത്സരം. ഷിമ്രോൺ ഹെറ്റ്മയർ ക്രീസിലുണ്ടായിരുന്നതിനാൽ രാജസ്ഥാന് തോൽവി ഭയമുണ്ടായിരുന്നില്ല. തന്നിൽ അർപ്പിച്ച വിശ്വാസം ഹെറ്റ്മയർ പൂർത്തിയാക്കി. ഒരു പന്ത് ബാക്കി നിൽക്കെ രാജകീയ വിജയം നേടിനൽകി.

2020 മുതൽ പഞ്ചാബ് രാജസ്ഥാൻ പോരാട്ടങ്ങൾക്ക് ആവേശം അവസാന പന്ത് വരെയാണ്. ആ വർഷം നടന്ന മത്സരത്തിൽ പഞ്ചാബ് 20 ഓവറിൽ രണ്ടിന് 223 എന്ന സ്കോർ നേടി. ഇത്ര വലിയ ടോട്ടൽ പടുത്തയർത്തിയപ്പോൾ പഞ്ചാബ് ജയിച്ചെന്ന് കരുതിയെങ്കിൽ തെറ്റി. സഞ്ജു സാംസണിന്റെയും സ്റ്റീവ് സ്മിത്തിന്റെയും അർദ്ധ സെഞ്ച്വറിയിൽ രാജസ്ഥാൻ തിരിച്ചടിച്ചു. അവസാന ഓവറിൽ ആവേശത്തിനൊടുവിൽ രാജസ്ഥാൻ വിജയം സ്വന്തമാക്കി.

പഞ്ചാബ് രാജസ്ഥാൻ പോരാട്ടങ്ങൾ; മത്സരഫലം അവസാന ഓവറിൽ
സഞ്ജുവിന്റെ വിഷുകൈനീട്ടം; രാജസ്ഥാന് അഞ്ചാം വിജയം

തൊട്ടടുത്ത വർഷവും സമാന പോരാട്ടം കണ്ടു. ആ​ദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറിന് 221 എന്ന സ്കോർ ഉയർത്തി. ഇത്തവണ സഞ്ജു സാംസൺ സെഞ്ച്വറിയുമായി തിരിച്ചടിച്ചു. എന്നാൽ നാല് റൺസ് അകലെ രാജസ്ഥാന്റെ പോരാട്ടം അവസാനിച്ചു. ഇതേ വർഷം രണ്ടാം മത്സരത്തിൽ രാജസ്ഥാനെതിരെ അവസാന ഓവറിൽ അഞ്ച് റൺസ് മാത്രമാണ് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അവസാന ഓവറിൽ രണ്ട് റൺസ് മാത്രം വിട്ടുനൽകി കുൽദീപ് സെൻ മത്സരം രാജസ്ഥാന് അനുകൂലമാക്കി.

പഞ്ചാബ് രാജസ്ഥാൻ പോരാട്ടങ്ങൾ; മത്സരഫലം അവസാന ഓവറിൽ
ക്യാച്ചെടുക്കാൻ എത്തി സഞ്ജു, കൈപ്പിടിയിലാക്കി കുൽദീപ് സെൻ; ആവേശ് ഖാൻ പറഞ്ഞതെന്ത്?

2022ൽ അഞ്ചിന് 189 റൺസാണ് പഞ്ചാബികൾ അടിച്ചെടുത്തത്. ഇത്തവണയും മത്സര ഫലം അവസാന ഓവറിലേക്ക് നീണ്ടു. അന്നും ഷിമ്രോൺ ഹെറ്റ്മയറാണ് രാജസ്ഥാന് രക്ഷകനായത്. രാഹുൽ ചഹറിന്റെ ഫുൾട്ടോസ് അതിർത്തി കടത്തി രാജസ്ഥാൻ വിജയം ആഘോഷിച്ചു. 2023ൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലിന് 197 റൺസെടുത്തു. അവസാനം വരെ പോരാടിയിട്ടും അഞ്ച് റൺസ് അകലെ രാജസ്ഥാന് തോൽവി സമ്മതിക്കേണ്ടിവന്നു. ഈ പതിവ് തുടർന്നാൽ ഐപിഎൽ ആരാധകർക്ക് ആവേശം തുടരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com