'ബീയിങ് ഹ്യുമാൻ'; ബോളിവുഡിന്റെ പ്രിയപ്പെട്ട 'ടൈഗർ ഖാന് ജന്മദിനം

സംവിധായകനോ തിരക്കഥാകൃത്തോ ആകാൻ ആഗ്രഹിച്ച് ബോളിവുഡിന്റെ മസിൽമാനായ അബ്ദുൾ റഷീദ് സലീം സൽമാൻ ഖാൻ കഴിഞ്ഞ 36 വർഷങ്ങളായി ബോളിവുഡിന്റെ സൂപ്പർ സ്റ്റാറാണ്. അദ്ദേഹത്തിന്റെ സിനിമകളാകട്ടെ ഇപ്പോഴും ബ്ലോക്ക് ബസ്റ്റർ ചാർട്ടിൽ ഇടം നേടിയവയും
'ബീയിങ് ഹ്യുമാൻ'; ബോളിവുഡിന്റെ പ്രിയപ്പെട്ട 'ടൈഗർ ഖാന് ജന്മദിനം

താരപരിവേഷം കൊണ്ട് അന്നും ഇന്നും ശക്തമായ സ്വാധീനം ചെലുത്തുന്ന നായകൻ, വിവാദങ്ങളിലും വാർത്തകളിലും പലകുറി ഇടം നേടിയിട്ടും അതൊന്നും സ്റ്റാർഡത്തെ ബാധിക്കാത്ത നായകൻ, പ്രിതസന്ധികള്‍ നിറഞ്ഞ ജീവിതത്തിലും വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ നായകൻ, ലാളിത്യമാർന്ന വ്യക്തിത്വത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ആരാധകരുടെ പ്രിയങ്കരനായ നായകൻ... അങ്ങനെ നിരവധി വിശേഷണങ്ങളാൽ മൂടപ്പെട്ട ബോളിവുഡിന്റെ സ്വന്തം സൽമാൻ ഖാന് ഇന്ന് അൻപത്തിയെട്ടാം ജന്മദിനം. സംവിധായകനോ തിരക്കഥാകൃത്തോ ആകാൻ ആഗ്രഹിച്ച് ബോളിവുഡിന്റെ മസിൽമാനായ അബ്ദുൾ റഷീദ് സലീം സൽമാൻ ഖാൻ കഴിഞ്ഞ 36 വർഷങ്ങളായി ബോളിവുഡിന്റെ സൂപ്പർ സ്റ്റാറാണ്. അദ്ദേഹത്തിന്റെ സിനിമകളാകട്ടെ ഇപ്പോഴും ബ്ലോക്ക് ബസ്റ്റർ ചാർട്ടിൽ ഇടം നേടിയവയും.

തിരക്കഥാകൃത്തും ചലച്ചിത്ര പ്രവർത്തകനുമായ സലീം ഖാന്റെയും സുശീല ചരകിന്റെയും മൂത്തമകൻ. മുത്തച്ഛൻ അബ്ദുൾ റാഷിദ് ഖാൻ ഇൻഡോറിലെ സംസ്ഥാന ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായിരുന്നു. നാല് മക്കളിൽ കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള, വികൃതിയായ കുട്ടി എന്നാണ് സൽമാൻ ഒരിക്കൽ തന്നെ വിശേഷിപ്പിച്ചത്. സൊഹൈൽ ഖാൻ, അർബാസ് ഖാൻ, അൽവിറ ഖാൻ അഗ്നിഹോത്രി എന്നിവർ സഹോദരങ്ങൾ.

സിനിമയോട് അഭിനിവേശം ഒട്ടുമില്ലാത്ത സൽമാന് എഴുതാനായിരുന്നു ഇഷ്ടം. അച്ഛനെ പോലെ തിരക്കഥയിലേക്കും സംവിധാനത്തിലേക്കും തിരിയാൻ സൽമാൻ ആശിച്ചു. തന്റെ ബിരുദ പഠനം ഉപേക്ഷിച്ച് സിനിമയുടെ ഭാഗമാകാൻ അങ്ങനെ സൽമാൻ തീരുമാനിച്ചു. ഇന്ന് പല പരസ്യങ്ങളും ചെയ്യാൻ വിസമ്മതിക്കുന്ന സൽമാന്റെ കരിയർ ആരംഭിച്ചത് പരസ്യത്തിൽ നിന്നായിരുന്നു. തന്റെ ആദ്യ പ്രതിഫലം ലഭിച്ചത് പരസ്യത്തിൽ നിന്നാണെന്ന് സൽമാൻ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അപ്പോഴും നടനാകാനായിരുന്നില്ല, മറിച്ച് സിനിമയുടെ പിന്നണിയിൽ സംവിധായകനായും എഴുത്തുകാരനായും തിളങ്ങാനാണ് സൽമാൻ ആഗ്രഹിച്ചത്.

1988-ൽ പുറത്തിറങ്ങിയ ഫലക് എന്ന ചിത്രത്തില്‍ സഹ സംവിധായകനായിട്ടായിരുന്നു സിനിമ പ്രവേശനം. എന്നാൽ അടുത്ത ചിത്രം ബീവി ഹോ തോ ഐസിൽ അവിചാരിതമായി സൽമാന് അഭിനയിക്കേണ്ടി വന്നു. നായകിനില്ലാതിരുന്ന സംവിധായകൻ തന്റെ അസിസ്റ്റന്റിനെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തുവെങ്കിലും സൽമാന് വലിയ താത്പര്യമുണ്ടായിരുന്നില്ല. മാത്രമല്ല ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിതുമില്ല. പിന്നീട് തൊട്ടടുത്ത വർഷം മെംനെ പ്യാർ കിയയിലൂടെ സൽമാൻ വീണ്ടുമെത്തുന്നു. ആദ്യ ചിത്രം വിജയിച്ചില്ലെങ്കിലും താരത്തിന്റെ പെർഫോമൻസാണ് അടുത്ത ചിത്രത്തിലേക്കെത്തിച്ചത്.

പിന്നീട് സൽമാൻ ബോളിവുഡിന്റെ റൊമാന്റിക് ഹീറോ ആകുകയായിരുന്നു. ബാഗി, സാജൻ, പതർ കെ ഫൂൽ, ഖാമോശി: ദി മ്യൂസിക്കൽ തുടങ്ങിയ ചിത്രങ്ങളിലൂടെ സൽമാന്റെ ഗ്രാഫ് ഉയർന്നു. ഖാൻ ത്രയം ബോളിവുഡ് അടക്കി വാഴുന്നതാണ് പിന്നീട് സിനിമ ലോകം കണ്ടത്.

'ഹം ആപ്‌കെ ഹെ കോൻ', 'ബീവി നമ്പർ 1', 'കരൺ അർജുൻ', 'ജുഡ്‌വാ , 'പ്യാർ കിയാ തോ ടർ നാ ക്യാ..', ശരിക്കും തൊണ്ണൂറുകളുടെ അവസാനം അക്ഷരാർഥത്തിൽ സൽമാൻ യുഗമായിരുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസ് കളക്ഷനിൽ ചരിത്രം കുറിച്ചു. വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ 'ദസ് ക ദം' എന്ന പരിപാടിയിലൂടെ ടി വി ഷോയിൽ അവതാരകനായി. ചോക്ലൈറ്റ് നായകനായി മാത്രമല്ല, കോമഡിയും, ആക്ഷനും തനിക്ക് അനായാസം വഴങ്ങുമെന്ന് സൽമാൻ തെളിയിച്ചു. തന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്ത് വന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ പരീക്ഷിക്കാനുള്ള ധൈര്യം സൽമാന്റെ പ്രത്യേകതയാണ്.

താരപ്രഭയ്ക്കൊപ്പം വിവാദങ്ങളും സൽമാനെ വിടാതെ പിന്തുടർന്നു. സ്റ്റാർലൈഫ് പോലെ കളർഫുള്ളായിരുന്നില്ല സൽമാന്റെ വ്യക്തി ജീവിതം. സൽമാൻ ഖാനും വിവാദങ്ങളും തമ്മിൽ തീവ്ര ബന്ധമുണ്ടായിരുന്നു എന്ന് പറയുന്നതാകും ശരി. മദ്യപിച്ച് വാഹനം ഓടിച്ചത്, അതുവഴി ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടത്, വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി പിടച്ചത്, ജയിൽ വാസം അനുഭവിച്ചതൊക്കെ അവയിൽ ചിലത് മാത്രം. 2015-ൽ ജയിൽ മോചിതനായ സൽമാൻ തിരികെ എത്തുമ്പോൾ അദ്ദേഹത്തിനായി വീടിനു മുന്നിൽ കാത്തിരുന്നത് പതിനായിരങ്ങളാണ്. കൂടാതെ സിനിമയെ പോലും വെല്ലുന്ന പ്രണയ-വിരഹ കഥകൾ. അതൊന്നും പക്ഷേ സൽമാൻ ഖാനെ ലവലേശം ബാധിച്ചില്ല.

ദബാംഗ്, റെഡ്ഡി, ബോഡിഗാർഡ്, ഇക് താ ടൈഗർ, ബജ്രംഗി ബായിജാൻ, പഠാൻ, ടൈഗർ എന്നിങ്ങനെ സൽമാന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുകയാണ്. സിംഗിൾ ലൈഫ് എൻജോയ് ചെയ്യുന്ന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകുന്ന, സ്വന്തമായി കൃഷി ചെയ്ത് ഭക്ഷണമുണ്ടാക്കി മാത്രം കഴിക്കുന്ന സൽമാൻ..

'ബീയിങ് ഹ്യുമൻ' എന്ന എൻജിഒയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും താരം സജീവമാണ്. 2004ൽ പീപ്പിൾ മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച ഏഴാമത്തെ മനുഷ്യനായി നടനെ തിരഞ്ഞെടുത്തു. കരിയറിൻറെ ഉയർച്ച താഴ്ചകൾ ഏറെക്കണ്ട എസ് കെ എന്നും ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ടൈഗർ ഖാനാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com