ശാലിനിയുടെ പേരിൽ വ്യാജ അക്കൗണ്ട്; ഫോളോ ചെയ്യരുതെന്ന് താരം

സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുന്ന ശാലിനി ലൈം ലൈറ്റിലേക്ക് വരുന്നത് വളരെ കുറവാണ്
ശാലിനിയുടെ പേരിൽ വ്യാജ അക്കൗണ്ട്; ഫോളോ ചെയ്യരുതെന്ന് താരം

കോളിവുഡിലെ ഏറെ ജനപ്രീതിയുള്ള താര ദമ്പതികളാണ് അജിത്തും ശാലിനിയും. ഈ കഴിഞ്ഞ ഏപ്രിൽ 24ന് തികൾ തങ്ങളുടെ 24 വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. വിവാഹത്തെ തുടർന്ന് ശാലിനി പൂർണമായും സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. സോഷ്യൽ മീഡിയയിലും താര കുടുംബം ആക്റ്റീവ് അല്ല. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം നൽകുന്നവരാണ് ഇരുവരും.

എന്നാൽ അടുത്തിടെ തൻ്റെ പേര് ഉപയോഗിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ട് പ്രവർത്തിക്കുന്നുണ്ടെന്നും അത് പിന്തുടരരുതെന്നും ശാലിനി ആരാധകരോട് അഭ്യർത്ഥിച്ചു. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയും പോസ്റ്റും പങ്കുവെച്ചാണ് ശാലിനി ആരാധകരോട് ഇക്കാര്യം അറിയിച്ചത്. വ്യാജ ട്വിറ്റർ അക്കൗണ്ടിൻ്റെ സ്ക്രീൻഷോട്ട് പങ്കിടുകയും ചെയ്തിട്ടുണ്ട്.

ശാലിനിയുടെ പേരിൽ വ്യാജ അക്കൗണ്ട്; ഫോളോ ചെയ്യരുതെന്ന് താരം
മമ്മൂട്ടിയുടെ ഇടിവെട്ട് ഇടി കാണാൻ ഫഫയും; ടർബോ ക്ലൈമാക്സ് ഫൈറ്റ് വീഡിയോ

'എല്ലാവർക്കും, ഒരു മുന്നറിയിപ്പ്: ഇത് എൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് അല്ല. ദയവായി വിശ്വസിക്കുകയോ ഫോളോയോ ചെയ്യരുത്. നന്ദി!' എന്നാണ് ശാലിനി പറഞ്ഞു. വ്യാജ അക്കൗണ്ടിന് ഇതിനകം 81K-ൽ അധികം ഫോളോവേഴ്‌സ് ഉണ്ട്. ശാലിനിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമാണ് ശാലിനി പങ്കുവെച്ചിട്ടുള്ളത്. സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുന്ന ശാലിനി ലൈം ലൈറ്റിലേക്ക് വരുന്നത് വളരെ കുറവാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com