ഒരിടത്ത് സുരേശനും സുമലതയും, മറുവശത്ത് ​ഗുരുവായൂരമ്പല നടയിലെ കല്യാണം; ഇന്ന് തിയേറ്ററിൽ ഡബിൾ വിരുന്ന്

പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന രണ്ട് സിനിമകൾ ഇന്ന് ഒരുമിച്ചെത്തുമ്പോൾ തിയേറ്ററുകൾ നിറയുമെന്ന കാര്യത്തിൽ സംശയമില്ല
ഒരിടത്ത് സുരേശനും സുമലതയും, മറുവശത്ത് ​ഗുരുവായൂരമ്പല നടയിലെ കല്യാണം; ഇന്ന് തിയേറ്ററിൽ ഡബിൾ വിരുന്ന്

സിനിമ പ്രേമികൾക്ക് ഇന്ന് രണ്ട് വിരുന്നുകളാണ് മലയാള സിനിമ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന രണ്ട് സിനിമകൾ ഇന്ന് ഒരുമിച്ചെത്തുമ്പോൾ തിയേറ്ററുകൾ നിറയുമെന്ന കാര്യത്തിൽ സംശയമില്ല. രതീഷ് ബാലകൃഷ്ണ പൊതുവിളിന്റെ സംവിധാനത്തിലൊരുങ്ങുന്ന സ്പിൻ ഓഫ് ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യും വിപിൻ ദാസിന്റെ സംവിധാനത്തിൽ 'ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രവുമാണ് ഇന്ന് റിലീസിനെത്തുക.

ഫൺ ഫാമിലി എന്റർടെയ്നറിൽ വരുന്നതാണ് ഇരു സിനിമകളും. 'ന്നാ താൻ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്റെ ഹിറ്റ് ചിത്രത്തിലെ പ്രേക്ഷകർ ആഘോഷിച്ച ഭാഗമാണ് സുരേശനും സുമലത ടീച്ചറും തമ്മിലുള്ള പ്രണയം. ഹൃദയഹാരിയായ പ്രണയകഥയിലൂടെ ആ പ്രണയം ഇന്ന് വീണ്ടുമെത്തുകയാണ്. രാജേഷ് മാധവൻ, ചിത്ര നായർ എന്നിവർ ടൈറ്റിൽ റോളിലെത്തുന്ന സിനിമ എങ്ങനെ രസകരമാകുമെന്നാണ് മലയാളികളും നോക്കിക്കാണുന്നത്. മൂന്ന് കാലഘട്ടങ്ങളിലായി പറയുന്ന പ്രണയ കഥയിൽ രസകരമായ നിരവധി മുഹൂർത്തങ്ങളും പ്രതീക്ഷിക്കാം. സിനിമയുടെ ട്രെയ്‍ലർ-ടീസറുകളും പാട്ടികളുമെല്ലാം ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

അതേസമയം, പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയും ഏറെ പ്രതീക്ഷ നൽകുന്നതാണ്. മികച്ച പ്രതികരണമാണ് സിനിമയുടെ ട്രെയ്‍ലറിന് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, പൃഥ്വിരാജ്-ബേസിൽ കോംബോ ബിഗ് സ്ക്രീനിൽ എങ്ങനെയെന്നതും കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. 'ജയ ജയ ജയ ജയ ഹേ'യിലൂടെ ശ്രദ്ധേയനായ വിപിൻ ദാസ് 'ഗുരുവായൂരമ്പല നടയിലൂ'ടെ ഒരു മികച്ച എന്റർടെയ്ൻമെന്റ് നൽകുമെന്ന് പ്രതീക്ഷിക്കാം.

ഒരിടത്ത് സുരേശനും സുമലതയും, മറുവശത്ത് ​ഗുരുവായൂരമ്പല നടയിലെ കല്യാണം; ഇന്ന് തിയേറ്ററിൽ ഡബിൾ വിരുന്ന്
'23 ന് കേരളക്കരയുടെ ഉത്സവമായിരിക്കും'; ബാൻഡ് മേളവുമായി ജോസേട്ടന്റെ കട്ടൗട്ട് ഉയർത്തി ആരാധകർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com