ആടുജീവിതം ഒമാൻ ഷൂട്ട്​ ഇല്ലാതാക്കിയതിന് പിന്നിൽ മലയാളികൾ​, സിനിമ പ്രദർശന​ അനുമതിയും മുടക്കി: ബ്ലെസി

'സൗദിയും കുവൈത്തും മാറ്റി നിർത്തിയാൽ മറ്റെല്ലാ ജിസിസി രാജ്യങ്ങളിലും ആടുജീവിതം പ്രദർശിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്'
ആടുജീവിതം ഒമാൻ ഷൂട്ട്​ ഇല്ലാതാക്കിയതിന് പിന്നിൽ മലയാളികൾ​, സിനിമ പ്രദർശന​ അനുമതിയും മുടക്കി: ബ്ലെസി

'ആടുജീവിതം' സിനിമ ഒമാനിൽ ഷൂട്ട്​ ചെയ്യാൻ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം കൊണ്ടെന്ന് സംവിധായകൻ ബ്ലെസി. സിനിമയുടെ ഒരു ഭാഗം ഒമാനിൽ ചിത്രീകരിക്കാനിരുന്നതാണെന്നും എന്നാൽ അത് ചിലർ മുൻകൈയ്യെടുത്ത് തടഞ്ഞെന്നും ബ്ലെസി പറഞ്ഞു. ചിത്രം പ്രദർശിപ്പിക്കാതിരിക്കാനും ഇവർ ശ്രമിച്ചെന്നും ബ്ലെസി പറഞ്ഞു.

മസ്കത്തിലെ ഒമാൻ ഫിലിം​ സൊസെറ്റിയിൽ മാധ്യമങ്ങളോട് സംവദിക്കവെയാണ് അദ്ദേഹം സംസാരിച്ചത്. 'സിനിമ പ്രദർശനത്തിന്​ അനുമതി തടയാനുള്ള കാരണമായി പറഞ്ഞത് സിനിമയ്ക്ക്​ ആധാരമായ പുസ്​തകം നിരോധിച്ചതുകൊണ്ടാണെന്നാണ്. സൗദിയും കുവൈത്തും മാറ്റി നിർത്തിയാൽ മറ്റെല്ലാ ജിസിസി രാജ്യങ്ങളിലും ആടുജീവിതം പ്രദർശിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അവിടെയും സിനിമ ഉടൻ റിലീസ് ചെയ്യും,' ബ്ലെസ് പറഞ്ഞു.

അതേസമയം, ആടുജീവിതം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. മെയ് 10ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയേറ്ററിൽ വമ്പൻ വിജയം നേടിയ ചിത്രം 25 ദിവസം കൊണ്ടാണ് 150 കോടി ക്ലബില്‍ സ്ഥാനം പിടിച്ചത്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തി ആടുജീവിതത്തിൽ പൃഥ്വിരാജിനെ കൂടാതെ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആടുജീവിതം ഒമാൻ ഷൂട്ട്​ ഇല്ലാതാക്കിയതിന് പിന്നിൽ മലയാളികൾ​, സിനിമ പ്രദർശന​ അനുമതിയും മുടക്കി: ബ്ലെസി
'സ്റ്റാർ' സിനിമയിലെ സീനുകൾ ദളപതി വിജയ്‍യുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്: സംവിധായകൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com