'പുറത്ത് പറയാൻ കൊള്ളാത്ത പലതും കേട്ടിട്ടുണ്ട്, പലതവണ അബോർഷൻ ചെയ്യാൻ ഞാനെന്താ പൂച്ചയോ'; ഭാവന

സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് പ്രതികരണവുമായി ഭാവന
'പുറത്ത് പറയാൻ കൊള്ളാത്ത പലതും കേട്ടിട്ടുണ്ട്, പലതവണ അബോർഷൻ ചെയ്യാൻ ഞാനെന്താ പൂച്ചയോ'; ഭാവന

കമലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'നമ്മൾ' എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നടി ഭാവന മലയാള സിനിമയിലേക്കെത്തുന്നത്. അതിവേഗത്തിലായിരുന്നു മലയാളത്തിലെ മുൻനിര നായികമാരിലേക്ക് ഭാവന ഉയർന്നത്. ഇതര ഭാഷകളിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടി തനിക്കു സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ.

പുറത്ത് പറയാൻ കൊള്ളാത്ത പലതും താൻ കേട്ടിട്ടുണ്ടെന്നും, പലതവണ അബോർഷൻ ചെയ്യാൻ ഞാനെന്താ പൂച്ചയാണോ എന്നാണ് ഭാവന ചോദിക്കുന്നത്. ജാങ്കോ സ്പെയ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. റൂമേഴ്സ് കേട്ട് ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ലെന്നും ഭാവന കൂട്ടിച്ചേർത്തു.

'റൂമേഴ്സ് കേട്ട് ഞെട്ടാനെ എനിക്ക് സമയമുള്ളൂ. ഞാൻ മരിച്ച് പോയെന്ന് വരെ കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു. കൊച്ചിയിൽ പോയി ചെയ്തു. അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു. ഞാനെന്താ പൂച്ചയോ. ഇത് കേട്ട് കേട്ട് മടുത്തു. അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വന്നാൽ അബോർഷൻ ആണേൽ ചെയ്തെന്ന് കരുതിക്കോ എന്ന് പറയും. ഒരു സമയത്ത് ഞാനും അനൂപ് ചേട്ടനും കൂടി കല്യാണം കഴിഞ്ഞെന്ന് വരെയായി. അങ്ങനെ ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ല. കല്യാണം മുടങ്ങി. കല്യാണം കഴിഞ്ഞു. ഡിവോഴ്സ് ആയി. തിരിച്ചുവന്നു അങ്ങനെ കേട്ട് കേട്ട് എനിക്ക് വയ്യാതായിരുന്നു. പിന്നെ എന്തെങ്കിലും ആയിക്കോട്ടെ എന്ന് വിചാരിച്ചു', എന്നാണ് ഭാവന പറഞ്ഞത്.

'പുറത്ത് പറയാൻ കൊള്ളാത്ത പലതും കേട്ടിട്ടുണ്ട്, പലതവണ അബോർഷൻ ചെയ്യാൻ ഞാനെന്താ പൂച്ചയോ'; ഭാവന
പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പരാജ്; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കാൻ അയാളെത്തി

ഭാവനയുടേതായി അടുത്ത് റിലീസിനൊരുങ്ങുന്ന ചിത്രം നടികർ ആണ്. ടോവിനോയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിൻ ഷാഹിൽ, ബാലു വർ​ഗീസ്, ചന്തു സലിംകുമാർ തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മെയ് 3ന് തിയറ്ററുകളിൽ എത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com